ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാകിസ്താനില്‍ നിരോധനം
ന്യൂഡല്‍ഹി:ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാകിസ്താനില്‍നിരോധനം. പാകിസ്താന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) യാണ് ഇന്ത്യന്‍ ടിവി ചാനലുകളുടെ സംപ്രേക്ഷണത്തിന് പാകിസ്താനില്‍നിരോധനം ഏര്‍പ്പെടുത്തിയത് .
ഡയറക്ട് ടു ഹോം സര്‍വീസ് (ഡിടിഎച്ച്) വഴിയുള്ള ഇന്ത്യന്‍ ചാനലുകള്‍ക്കാണ് നിരോധനം. ബലൂചി ഭാഷയില്‍ പാകിസ്താനിലെ ബലൂച് പ്രവിശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ കൂടുതല്‍ സമയദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരമായാണ് പാക് നടപടിയെന്ന് പറയപെടുന്നു.
എന്നാല്‍ ചാനലുകള്‍ ചട്ടങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം നടത്തുന്നതാണ് വിലക്കിന് പിന്നിലെന്നാണ് പിഇഎംആര്‍എയുടെ വാദം.
ആകാശവാണിയുടെ റേഡിയോ കാഷ്മീര്‍ ആണ് ബലൂചി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്.
നിലവില്‍ വാര്‍ത്തയുള്‍പ്പടെ വിവിധ പരിപാടികള്‍ ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാല്‍, ബലൂച് പ്രവശ്യയിലേക്കു താത്പര്യമുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള പരിപാടിക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ബലൂചി ഭാഷയില്‍ പത്തു മിനിട്ട് ദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിനുകളാണു പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്റെ സമയപരിധി ദീര്‍ഘിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."