HOME
DETAILS

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

  
Web Desk
November 18, 2024 | 3:13 PM

Ex-cop Thunderbolt nabbed with stolen sandalwood The investigation reached the main link

ഇടുക്കി: ഇടുക്കിയിലെ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിലായി. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ തുടർ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായിരിക്കുന്നത്. സംഭവത്തിൽ 55 കിലോയോളം ചന്ദന കാതലും കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട്  അംഗത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. ഹൈറേഞ്ചിൽ നിന്നും ചന്ദനം കടത്തുന്നതിൽ പ്രധാന കണ്ണിയായ നെടുംകണ്ടം ചോറ്റുപാറ സ്വദേശി കളത്തിൽ ബാബു, രാമക്കൽമേട് തെള്ളിയിൽ ഹസൻ, സന്യാസിയോടയിൽ സ്വദേശി സച്ചു, തൂകുപാലം പാലം സ്വദേശികളായ അജികുമാർ, ഷിബു എസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാൾ മുൻപ് അറസ്റ്റിലായിരുന്നു. 

സന്യാസിയോടയിലെ ചന്ദന കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും ബാബുവും ഹസൻ കുഞ്ഞും പിടിയിലായത്. ചെറു കഷ്ണങ്ങൾ ആക്കി കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 55 കിലോ കാതലും കണ്ടെത്തി. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യ സൂത്രധാരനായ ലഗീധരൻ എന്ന കണ്ണൻ ഒളിവിലാണ്. ഇയാൾ അന്യ സംസ്ഥാനത്തേക്ക് കടന്നതായാണ് റിപ്പോർട്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  10 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  10 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  10 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  10 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  10 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  10 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  10 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  10 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  10 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  10 days ago