HOME
DETAILS

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

  
Farzana
November 22 2024 | 10:11 AM

Starbucks Closes 50 Outlets in Malaysia Due to Israel-Gaza Boycott Reports Huge Financial Loss

ക്വാലാലംപൂര്‍: ബഹിഷ്‌ക്കരണങ്ങള്‍ കുത്തകകള്‍ക്ക് വന്‍വിനയാകുമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ഗസ്സയില്‍ കൂട്ടക്കുരുതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇസ്‌റാഈലിന്റേതും അവരുമായി സഹകരിക്കുന്നതുമായ ഉത്പന്നങ്ങള്‍ക്കെതിരെ നടത്തിയ ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായി മലേഷ്യയില്‍ മാത്രം 50 ഔട്ടലെറ്റുകളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ അന്താരാഷ്ട്ര തലത്തിലും സ്റ്റാര്‍ബക്‌സ് വന്‍ തിരിച്ചടിയാണ് നേരിടുന്നത്. 

മലേഷ്യന്‍ വാര്‍ത്താമാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. സ്റ്റാര്‍ബക്‌സിന് രാജ്യത്തുള്ള 408 ഔട്ട്‌ലെറ്റുകളില്‍ 50 എണ്ണമാണ് അടച്ചു പൂട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം മലേഷ്യക്കാര്‍ നടത്തിയ ബഹിഷ്‌കരണമാണ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ കാരണമാണെന്ന് സമ്മതിക്കാന്‍ കമ്പനി പക്ഷേ തയ്യാറായിട്ടില്ല. അതേസമയം, ഗസ്സ - ഇസ്‌റാഈല്‍ യുദ്ധമാണ് അടച്ചു പൂട്ടലിന് പിന്നിലെന്ന് കമ്പനി വക്താക്കള്‍ സമ്മതിക്കുന്നു. 

കമ്പനിയുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായതെന്നു ആഗസ്റ്റ് അവസാനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 72 കോടി 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ത്രൈമാസ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നത്.

വന്‍സാമ്പത്തിക നഷ്ടമുണ്ടാകാന്‍ കാരണമായതിന് പിന്നില്‍ മിഡില്‍ഈസ്റ്റ് സംഘര്‍ഷവുമായി ബന്ധമുണ്ട്. വളരെ കുറച്ച് സ്റ്റോറുകള്‍ താല്‍ക്കാലികമായി അടക്കേണ്ടിവന്നു. എന്നാല്‍ ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ല, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമാണിത്. അടച്ചുപൂട്ടലുകള്‍ ഒരു ജീവനക്കാരെയും ബാധിച്ചിട്ടില്ല. അവരെ മറ്റ് സ്റ്റോറുകളിലേക്ക് പുനര്‍നിയമിച്ചിരിക്കുകയാണെന്നും കമ്പനി വിശദമാക്കുന്നു. 

ലോകമെങ്ങുമുള്ള സ്റ്റാര്‍ബക്‌സ് ഔട്ടലെറ്റുകള്‍ക്ക് നേരെ ബഹിഷ്‌ക്കരാണാഹ്വാനം ഉയര്‍ന്നിരുന്നു. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ ആഹ്വാനം വിളംബരം ചെയ്യുന്ന നോട്ടിസുകളും മറ്റും പതിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍വ്യാപകമായി പ്രചരിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  8 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 days ago