HOME
DETAILS

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

  
Web Desk
November 23, 2024 | 8:55 AM

Sanjay Raut Rejects Maharashtra Election Results Demands Re-election Amid Allegations of Fraud

മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ തിരിച്ചടിയാണ് ഇന്‍ഡ്യാ സഖ്യത്തിന്. അട്ടിമറി വിജയം പ്രതീക്ഷിച്ച മഹാവികാസ് അഘാഡി സഖ്യം നിരാശയിലാണ്. തന്റെ പാര്‍ട്ടിക്കും സഖ്യത്തിനേറ്റുമേറ്റ കനത്ത തിരിച്ചടി അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല  ശിവസേന (യുബിടി) തലവന്‍ സഞ്ജയ് റാവത്തിന്. ഇത് ജനങ്ങളുടെ വിധിയല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.  തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ബി.ജെ.പിയും ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗവും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യമാണ് മുന്നില്‍. 288 സീറ്റുകളില്‍ 220ലാണ് മഹായുതി ലീഡ് ചെയ്യുന്നത്. ഇത് സംശയം ജനിപ്പിക്കുന്നതായി റാവത്ത് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും മണി മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ''തന്റെ സിറ്റിംഗ് എം.എല്‍.എമാരില്‍ ആരെങ്കിലും തോറ്റാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഏകനാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ഇത് സംഭവിക്കുമോ? - അദ്ദേഹം രോഷാകുലനായി. ഇത് എന്ത് തരത്തിലുള്ള ആത്മവിശ്വാസമാണ്, എന്ത് ജനാധിപത്യമാണ്? ആര്‍ക്കെങ്കിലും 200ല്‍ കൂടുതല്‍ സീറ്റ് കിട്ടുമോ? സംസ്ഥാനത്ത് സത്യസന്ധതയില്ലായ്മ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ സത്യസന്ധതയില്ലാത്തവരാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഫലങ്ങള്‍. ഈ സംസ്ഥാനത്തെ വോട്ടര്‍മാര്‍ സത്യസന്ധരല്ല'' റാവത്ത് പതുറന്നടിച്ചു. 

 എക്സിലെപോസ്റ്റിലും അദ്ദേഹം ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  20 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  20 hours ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  20 hours ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  20 hours ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  21 hours ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  21 hours ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  a day ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  a day ago
No Image

അധ്യാപകർ വഴക്ക് പറ‍ഞ്ഞു, പഠനത്തിൽ മോശമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി; വാൽപാറയിൽ ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി മരിച്ചു

Kerala
  •  a day ago
No Image

ദുബൈയിൽ മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കുക; വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കാനും നിർദ്ദേശം

uae
  •  a day ago