HOME
DETAILS

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

  
November 26, 2024 | 5:47 AM

section-forest-officer-suspended-for-destroying-tribal-homes-at-wayanad

മാനന്തവാടി : മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കൃഷ്ണനെ സസ്പെന്റ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. 

തിരുനെല്ലി പഞ്ചായത്തിലെ ബേഗുര്‍ കൊല്ലി മൂലയിലാണ് വനം വകുപ്പിന്റെ ക്രൂര നടപടി. തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേര് പറഞ്ഞ് കുടിലുകള്‍ പൂര്‍ണ്ണമായി പൊളിച്ചത്. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ ഇതൊടെ പെരുവഴിയിലായി. വിധവയായ മീനാക്ഷി, അനില്‍, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചത്. വനാവകാശ നിയമം കാറ്റില്‍ പറത്തിയാണ് വനം വകുപ്പ് നടപടി. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.

പിന്നാലെ, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. സമരക്കാര്‍ തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷിബുക്കുട്ടന്റെ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ഏറെനേരം നീണ്ട ഉപരോധ സമരത്തിനൊടുവില്‍ പൊളിച്ചുമാറ്റിയ കുടിലുകള്‍ക്കു പകരം പുതിയവ നിര്‍മിച്ചു നല്‍കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കിയതോടെ തിങ്കളാഴ്ച രാത്രിയോടെ സമരം അവസാനിപ്പിച്ചു. 

പൊളിച്ചുമാറ്റിയ കുടിലുകളില്‍ താമസിക്കുന്നവര്‍ക്കു വനംവകുപ്പിന്റെ ഡോര്‍മിറ്ററിയില്‍ താമസ സൗകര്യമൊരുക്കും. കുടുംബങ്ങള്‍ക്കു ഭക്ഷണവും എത്തിച്ചു നല്‍കുമെന്നും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിന്റെ പൂര്‍ണചുമതല വനംവകുപ്പ് ഏറ്റെടുക്കുമെന്നും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ആദിവാസി കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇതിനായി വനംമേധാവിക്കു നിര്‍ദേശം നല്‍കിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  5 days ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  5 days ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  5 days ago
No Image

വ്യാപകമായ മഴ ലഭിച്ചു; കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

Kerala
  •  5 days ago
No Image

യുഎഇയിലെ വേനൽക്കാല യാത്രകൾ കുറഞ്ഞ ബജറ്റിൽ ഒതുക്കണോ? ചെലവ് കുറയ്ക്കാൻ ഇതാ ചില 'സ്മാർട്ട്' യാത്രാ നുറുങ്ങുകൾ

uae
  •  5 days ago
No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  5 days ago
No Image

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

Kerala
  •  5 days ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  5 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  5 days ago
No Image

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Kerala
  •  5 days ago