HOME
DETAILS

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

  
November 27, 2024 | 6:55 PM

Death of youth in Munnar murder Brother arrested

ഇടുക്കി: മൂന്നാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനഗര്‍ സ്വദേശി വിഘ്‌നേശ്വറാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഉദയസൂര്യന്‍ ഇയാളുടെ സഹോദരനാണ്. 

കരാര്‍ നിര്‍മ്മാണ തൊഴിലാളിയായ ന്യൂനഗര്‍ സ്വദേശി ഉദയസൂര്യനെ കഴിഞ്ഞദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു മുറിവേറ്റ് തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോലിക്ക് വരാഞ്ഞതിനെ  തുടര്‍ന്ന് ഉദയസൂര്യനെ അന്വേഷിച്ചെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

മദ്യപിച്ച ശേഷം ഉദയസൂര്യനും സഹോദരനും വിഘ്‌നേശ്വറും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് വിഘ്‌നേശ്വര്‍ വീട്ടിലുണ്ടായിരുന്നെന്നും പൊലീസ് മനസ്സിലാക്കി.  പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ കൊലപാതകമെന്ന സൂചനകളുണ്ടായിരുന്നു. തുടര്‍ന്ന് വിഘ്‌നേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ,സഹോദരനെ കഴുത്ത് ഞെരിച്ചു കൊന്നെന്ന് വിഘ്‌നേശ്വര്‍ സമ്മതിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Death of youth in Munnar murder Brother arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

Kerala
  •  2 days ago
No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

'ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഡി.എം.കെ തമിഴ്‌നാടിനെ സംരക്ഷിക്കും; സംസ്ഥാനത്തിന്റെ മതേതരത്വം നിലനിര്‍ത്തും'  ഉദയനിധി 

National
  •  2 days ago
No Image

മോശം കാലാവസ്ഥ: ദുബൈ - ഷാർജ, അജ്മാൻ ബസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ച് ആർടിഎ

uae
  •  2 days ago
No Image

ദുബൈ വസൽ ഗ്രീൻ പാർക്കിലും ഇനി പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

എലപ്പുള്ളി ബ്രൂവറിയില്‍ സര്‍ക്കാരിന് തിരിച്ചടി; കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാര്യര്‍ക്ക് ജാമ്യം

Kerala
  •  2 days ago
No Image

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; സൗദിയില്‍ ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസ് ആരംഭിച്ചു

Saudi-arabia
  •  2 days ago
No Image

ദുബൈയിലെ ചൈന ഹോം ലൈഫ് എക്‌സ്‌പോ; 3,000 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു; ഇന്ന് സമാപനം

uae
  •  2 days ago
No Image

'അവള്‍ ജോലി രാജിവെക്കുകയോ നരകത്തില്‍ പോവുകയോ ചെയ്യട്ടെ, ഇത് ഇസ്‌ലാമിക രാജ്യമൊന്നുമല്ലല്ലോ' നിഖാബ് വലിച്ചു താഴ്ത്തിയ നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദമന്ത്രി

National
  •  2 days ago