HOME
DETAILS

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
November 28, 2024 | 4:09 PM

Presence of toxic gases in the International Space Station Sunita Williams and Butch Wilmer escaped unhurt

ഇന്ത്യൻ വംശജയായ സുനിത വില്യംസ് തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിഷവാതക സാന്നിധ്യം കണ്ടെത്തി. ബഹിരാകാശ കേന്ദ്രത്തിലേക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളുമായി എത്തിയ പ്രോഗ്രസ് എം.എസ്-29 എന്ന ബഹിരാകാശ പേടകം തുറന്നപ്പോഴാണ് വിഷവാതക സാന്നിധ്യമുണ്ടായത്. പേടകം തുറന്നപ്പോൾ ബഹിരാകാശ കേന്ദ്രത്തിനുള്ളിൽ ദുർഗന്ധം വ്യാപിക്കുകയും പേടകത്തിനുള്ളിൽ ജലകണികകൾ കണ്ടെത്തുകയുമായിരുന്നു.

വിവരം സുനിത വില്യംസ് ഭൂമിയിലെ നാസയുടെ കൺട്രോൾ സ്‌റ്റേഷനിൽ അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കുന്നത് അപകടകരമാകാതിരിക്കുന്നതിന് വേണ്ടി നാസ ഉടൻ തന്നെ പേടകം അടയ്ക്കുകയും അതിനെ ഐസൊലേറ്റ് ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതിൽ താമസിക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമറും ഉടൻ തന്നെ പിപിഇ കിറ്റ് ധരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറെടുത്തതും അപകടത്തെ ഒഴിച്ച് നിർത്താൻ സഹായിച്ചു. ഇതിന് ശേഷം ബഹിരാകാശ നിലയത്തിലെ വായുവിനെ എയർ സ്ക്രബ്ബിങ് സംവിധാനം ഉപയോഗിച്ച് ശുദ്ധമാക്കി. വായുവിലുള്ള ദോഷകരമായ കണങ്ങൾ, അണുക്കൾ, പദാർഥങ്ങൾ എന്നിവയെ അരിച്ചുമാറ്റുന്നതിനുള്ള സംവിധാനമാണിത്. വളരെ പെട്ടെന്ന് ഈ കാര്യങ്ങൾ നടത്തിയതിനാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമറിൻ്റെയും ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കിയില്ല. നിലയത്തിനുള്ളിലെ വായുവിൻ്റെ നിലവാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ യാതൊരു സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്നാണ് നാസയുടെ റിപ്പോർട്ട്. എന്നാൽ എന്തുകൊണ്ടാണ് ദുർഗന്ധമുണ്ടായത് എന്നതിൽ പരിശോധന നടത്തുകയാണ്. ബഹിരാകാശ നിലയത്തിലേക്ക് എത്തിയ പ്രോഗ്രസ് പേടകത്തിൽ നിന്നാണോ അതോ നിലയത്തിലെ തന്നെ മറ്റേതെങ്കിലും ഭാഗത്തുനിന്നാണോ എന്ന് ഇവർ പരിശോധിക്കുകയാണ്. ആറ് മാസം കൂടി പ്രോഗ്രസ് എംഎസ്-29 പേടകം ബഹിരാകാശ നിലയത്തിൽ തുടരും. ഇതിന് ശേഷം മാലിന്യങ്ങൾ ഉൾപ്പെടെയുമായി ഇത് തിരികെ ഭൂമിയിലേക്ക് എത്തുക. സുനിത വില്യംസും ബുച്ച് വിൽമറും കഴിഞ്ഞ ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്. ബോയിങ് നിർമിച്ച സ്റ്റാർലൈനർ പേടകത്തിലാണ് ഇവർ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാറുകൾ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങി പോവുകയായിരുന്നു. വെള്ളവും ഭക്ഷണവും അടക്കം കർശനമായ നിയന്ത്രണത്തിലാണ് ഇവർ നിലയത്തിനുള്ളിൽ ഇപ്പോൾ തുടരുന്നത്. വിയർപ്പിൽ നിന്നും മൂത്രത്തിൽ നിന്നും റീസൈക്കിൾ ചെയ്തെടുത്ത വെള്ളമാണ് ഇവർ ഇപ്പോൾ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഇവരെ തിരികെ എത്തിക്കാൻ സ്പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്യാപ്‌സൂൾ അയക്കാനാണ് നാസ പദ്ധതി ഇടുന്നത്. 2025 ഫെബ്രുവരിയിലെ ഇതിൻ്റെ വിക്ഷേപണം നടക്കുവെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  a day ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  a day ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  a day ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  a day ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

സൂപ്പർതാരം പരുക്കേറ്റ് പുറത്ത്; നാലാം ടി-20യിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  a day ago
No Image

നിങ്ങളുടെ മക്കൾ ചാറ്റ്ജിപിടിക്ക് അടിമയാണോ? സൂക്ഷിക്കുക: കൗമാരക്കാരന് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോളജിസ്റ്റ്

Kerala
  •  a day ago
No Image

ലോകസമ്പന്നരുടെ ആദ്യപത്തിൽ വൻ അട്ടിമറി: ബിൽ ഗേറ്റ്‌സ് പുറത്ത്, ഒന്നാമനായി മസ്‌ക് തന്നെ; 2025-ലെ പുതിയ മാറ്റങ്ങൾ ഇങ്ങനെ!

International
  •  a day ago
No Image

അടുത്ത ഐപിഎല്ലിൽ ആ താരം കളിക്കില്ലെന്ന് ഉറപ്പാണ്: ഉത്തപ്പ

Cricket
  •  a day ago
No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  a day ago