HOME
DETAILS

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

  
November 28, 2024 | 5:48 PM

Gold heist in Paravur Neighbor arrested

കൊച്ചി: പറവൂരിൽ വീട്ടിൽ നിന്ന് 4.75 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അയൽവാസി പിടിയിലായി. നന്ത്യാട്ടുകുന്നം നികത്തിൽ ഉണ്ണികൃഷ്‌ണൻ്റെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകീട്ട് സ്വർണാഭരണങ്ങൾ മോഷണം പോയത്. അയൽവാസി നികത്തിൽ സജീവ് (55) ആണ് പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അർബുദ ബാധിതനായ ഉണ്ണികൃഷ്‌ണനും ഭാര്യ കൈരളിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ ജോലിക്ക് പോയതിനാൽ കൈരളി വീട്ടിലുണ്ടായിരുന്നില്ല. വൈകീട്ട് തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ പോയതിനാൽ ഉണ്ണികൃഷ്‌ണനും വീട്ടിലില്ലാത്ത നേരം നോക്കി വീടിൻ്റെ പിൻവശത്തെ വാതിലിലൂടെയാണ് പ്രതി അകത്ത് കടന്ന് മോഷണം നടത്തിയത്.

അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ അലമാര പൂട്ടിയിരുന്നില്ല. ഇന്ന് രാവിലെ ഉണ്ണികൃഷ്ണ‌ൻ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ കളവുപോയ വിവരം അറിഞ്ഞത്. ഉടനെ ഭാര്യ കൈരളി പറവൂർ പൊലിസിൽ പരാതി നൽകി. ആഭരണങ്ങൾ മോഷ്‌ടിച്ച ശേഷം അത്താണിയിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്ന് പറവൂരിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിൽക്കാനായി സജീവ് കൊണ്ടുപോയ വിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പൊലിസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പരിശോധന നടത്തുകയും ചെയ്‌തു. വഞ്ചി നിർമാണ തൊഴിലാളിയായ സജീവ് മാസങ്ങൾക്ക് മുമ്പാണ് നന്ത്യാട്ടുകുന്നത്ത് സ്ഥിരതാമസമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ് പരീക്ഷയിൽ മാറ്റം: നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി ജനുവരി അഞ്ചിന്

latest
  •  2 days ago
No Image

ചരിത്രനേട്ടവുമായി സഞ്ജു സാംസൺ; അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് ക്ലബ്ബിൽ

Cricket
  •  2 days ago
No Image

കാലിത്തീറ്റയ്ക്കെന്ന പേരിൽ പൂത്ത ബ്രഡും റസ്‌ക്കും ശേഖരിക്കും; ഉണ്ടാക്കുന്നത് കട്ലറ്റ്; ഷെറിൻ ഫുഡ്‌സ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

Kerala
  •  2 days ago
No Image

ബെംഗളൂരുവിൽ അഞ്ച് വയസ്സുകാരന് നേരെ ക്രൂരത: ചവിട്ടിത്തെറിപ്പിച്ച് ജിം ട്രെയിനർ; ഞെട്ടിക്കുന്ന വീഡിയോ

National
  •  2 days ago
No Image

പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച: വീട്ടമ്മ പിടിയിൽ

Kerala
  •  2 days ago
No Image

പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് മുപ്പതോളം യാത്രക്കാർ; ആർ‌ക്കും പരുക്കുകളില്ല

Kerala
  •  2 days ago
No Image

പരുക്കേറ്റ ഗില്ലിന് പകരം സഞ്ജു ടീമിൽ; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുത്തു

Cricket
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ്; വോട്ട് വിഹിതത്തിൽ വൻ മുന്നേറ്റം; ഔദ്യോഗിക കണക്കുകൾ പുറത്ത്

Kerala
  •  2 days ago
No Image

ഒമാൻ സന്ദർശനത്തിനിടെ മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!

oman
  •  2 days ago
No Image

ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; റിജു വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

latest
  •  2 days ago