ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രഭാതഭക്ഷണത്തില്‍ തേന്‍
രുചികരവും പോഷകസമ്പുഷ്ടവുമായ പ്രകൃതിദത്ത മധുരമാണ് തേന്‍. തേനിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. 100 ഗ്രാം തേനില്‍ 304 കാലറി അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തില്‍ നിന്നും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ നാച്വറല്‍ ഷുഗറില്‍ നിന്നും ആണ് ലഭിക്കുന്നത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേന്‍. രാവിലെ വെറുംവയറ്റില്‍ തേന്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് വീക്കം കുറയ്ക്കുകയും ദഹനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ഊര്‍ജത്തിനായി പ്രഭാതഭക്ഷണത്തില്‍ തേന്‍ ഉള്‍പ്പെടുത്താവുന്നതാണ്. എങ്ങനെയെന്നല്ലേ..
തേനും ഓവര്‍നൈറ്റ് ഓട്‌സും
രാത്രിയില്‍ ഓട്സില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ഒഴിക്കുക. ഇത് രാവിലെ പ്രഭാതഭക്ഷണമാക്കുന്നത് നല്ല ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും.
തൈരും തേനും
ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു കപ്പ് തൈരും യോജിപ്പിക്കുക. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യകരമായ കൊഴുപ്പുകളും അവശ്യ പോഷകങ്ങളും നല്‍കും.
തേനും നട്ട് ബട്ടര്‍ ടോസ്റ്റും
ഗോതമ്പ് ബ്രെഡില്‍ ബദാം അല്ലെങ്കില്‍ പീനട്ട് ബട്ടര്‍ ചേര്‍ത്ത ശേഷം തേന്‍ ഒഴിക്കുക. നിങ്ങളുടെ പ്രഭാതഭക്ഷണം സന്തുലിതമാക്കുകയും വേഗത്തിലുള്ള ഊര്‍ജ്ജം നല്‍കുകയും ചെയ്യും.
തേനും നാരങ്ങാ വെള്ളവും
ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.
തേനും ചെറുചൂടുള്ള പാലും
ചെറുചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് സമ്മര്‍ദ്ദം ഒഴിവാക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."