HOME
DETAILS

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

  
December 02, 2024 | 5:49 PM

A young woman met a tragic end after being hit by a Taurus lorry on a scooter on the national highway

ചേർത്തല: ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു. നഗരസഭ 34-ാം വാർഡ് തൈയ്യിൽപാടം വീട്ടിൽ ഉത്തമൻ- ഉഷ ദമ്പതികളുടെ മകൾ നിഷാമോൾ (39) ആണ് അപകടത്തിൽ മരിച്ചത്. ചേർത്തല അർത്തുങ്കൽ ബൈപ്പാസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകട സംഭവിച്ചത്. 

തിങ്കളാഴ്ച രാവിലെ ചേർത്തലയിലേക്ക് പോയിരുന്ന നിഷാമോൾ പിന്നീട് വീട്ടിൽ എത്തിയ ശേഷം വീണ്ടും ചേർത്തലയിലേയ്ക്ക് പോകുന്നിതിടെ അർത്തുങ്കൽ ബൈപ്പാസിൽ യു-ടേൺ തിരിയുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം എറണാകുളം ഭാഗത്ത് നിന്നും അമിത വേഗത്തിൽ ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 

റോഡിലേയ്ക്ക് തെറിച്ച് വീണ നിഷാമോളുടെ തലയിലൂടെ ലോറി കയറിയിറങ്ങി.  സംഭവ സ്ഥലത്ത്തന്നെ നിഷാമോൾ മരിച്ചു. ഇതര-സംസ്ഥാന തൊഴിലാളിയായ ലോറി ഡ്രൈവറെയും, ലോറിയും ചേർത്തല പൊലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago