അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ് ഒഴിവുകള്‍
സംസ്ഥാന തീരദേശവികസന കോര്‍പറേഷനില്‍ തിരുവനന്തപുരം, കോഴിക്കോട് റീജ്യനുകളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), ഡിവിഷണല്‍ അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍): യോഗ്യത: ബി.ടെക്, ബി.ഇ (സിവില്‍), സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ എട്ടു വര്‍ഷം ജോലി ചെയ്തു പരിചയസമ്പന്നരായ ഡിപ്ലോമ (സിവില്‍ എന്‍ജിനിയറിങ്) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍): യോഗ്യത: ബി.ടെക്, ബി.ഇ (സിവില്‍), സര്‍ക്കാര്‍ വകുപ്പുകളിലും തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ അഞ്ചുവര്‍ഷത്തെ പ്രവ്യത്തിപരിചയം.
അല്ലെങ്കില്‍ തത്തുല്യ തസ്തികയില്‍ എട്ടു വര്‍ഷം ജോലി ചെയ്തു പരിചയ സമ്പന്നരായ ഡിപ്ലോമ (സിവില്‍ എന്‍ജിനിയറിങ്) യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍. ഡിവിഷണല്‍ അക്കൗണ്ടന്റ്: യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും തത്തുല്യ തസ്തികയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി:
2016 ജനുവരി ഒന്നിന് 58 വയസ് കഴിയാന്‍ പാടില്ല.
ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ അഞ്ചിനു വൈകിട്ട് നാലിനു മുന്‍പു മാനേജിങ് ഡയറക്ടര്‍, കേരളാ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, ചലച്ചിത്ര കലാഭവന്‍ ബില്‍ഡിങ്, ഒന്നാം നില, വഴുതക്കാട്, തിരുവനന്തപുരം 695014 വിലാസത്തില്‍ ലഭിക്കത്തക്കവിധം അപേക്ഷിക്കണം. ഫോണ്‍ 0471 2321520
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."