
സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

ആലപ്പുഴ: ഭാരിച്ച പഠനത്തിന്റെ വരസതയകറ്റാന്‍ ഒരു സിനിമ. ഇടക്ക് രതിവുള്ളതാണ് കൂട്ടുകാരൊന്നിച്ചുള്ള പുറത്ത് പോക്കും കറക്കവുമൊക്കെ. എന്നാല്‍ ആ യാത്ര ഇത്രമേല്‍ കണ്ണീര്‍പെയ്ത്താവുമെന്ന് ആരും കരുതിയില്ല.
ആലപ്പുഴ മെഡിക്കല്‍ കൊളജ് പരിസരത്ത് ഇന്നലെ പെരുംമഴയായിരുന്നു. ഉള്ളിലൂറിവന്ന സങ്കടം പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു അവിടെ. കളിച്ചും ചിരിച്ചും ബഹളംവെച്ചും ഇറങ്ങിപ്പോയവര്‍ ചേതനയറ്റവരായി തിരിച്ചുവന്ന കാഴ്ച. അപകടവിവരമറിഞ്ഞ് സഹപാഠികള്‍ ആശുപത്രിയിലേക്ക് കുതിച്ചു. ആരാണ് എന്താണ് എന്നറിയാതെ അവര്‍ ആവര്‍ ആര്‍ത്തു കരഞ്ഞു.
കരളലിയിക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നില്‍ കണ്ടത്. ആലപ്പുഴ പട്ടണത്തിലെ തിയേറ്ററില്‍ സിനിമ കാണാനായി കൂട്ടുകാരായ 13 പേരാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. കൂട്ടുകാരിലൊരാളുടെ കാറിലായിരുന്നു 11 പേരുടെ യാത്ര. മറ്റു രണ്ടുപേര്‍ പിന്നാലെ ബൈക്കിലും പോയി. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അഞ്ചായി. വിവരമറിഞ്ഞതോടെ ഹോസ്റ്റലിലും മറ്റു താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.
രാത്രി ഒന്‍പതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ഥികളെ പുറത്തെടുക്കുമ്പോള്‍ കാറോടിച്ചിരുന്നയാള്‍ക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളില്‍നിന്നാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണെന്നുള്ള വിവരം ലഭിച്ചത്.
നാട്ടുകാര്‍ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉള്‍പ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാര്‍ വേര്‍പെടുത്തിയത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.
കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കാര്‍ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കാറും ബസും അമിത വേഗതയിലായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി
Kerala
• 11 hours ago
വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 12 hours ago
പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം
qatar
• 12 hours ago
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• 12 hours ago
കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി
Kuwait
• 12 hours ago
ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
Kerala
• 13 hours ago
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• 13 hours ago
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• 13 hours ago
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• 13 hours ago
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 14 hours ago
'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
National
• 15 hours ago
ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ
National
• 15 hours ago
'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
National
• 15 hours ago
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 15 hours ago
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
Kerala
• 17 hours ago
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 17 hours ago
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 17 hours ago
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 18 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി
latest
• 16 hours ago
നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍
Kerala
• 16 hours ago
വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്
Kerala
• 16 hours ago