ജിമ്മില്‍ പോകുന്നതിനു മുമ്പ് മീന്‍ ഗുളിക കഴിക്കുന്നത് സുരക്ഷിതമോ?
ആരോഗ്യഗുണമുള്ള മികച്ച സപ്ലിമെന്റാണ് മീന്‍ എണ്ണ. ഇതില്‍ ഒമേഗ 3 ഫാറ്റി ഓയിലും 70 ശതമാനം പോഷകങ്ങളും ഉണ്ട്. ഇത് മത്സ്യത്തിന്റെ കൊഴുപ്പില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ 227 ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡ് ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിക്കണമെന്നാണ്. ഇത് ശരീരത്തിനാവശ്യമായ ഒമേഗ 3 നല്‍കുന്നു.
ചിലരൊക്കെ വ്യായാമത്തിന് മുമ്പ്, ജിമ്മില്‍ പോകുമ്പോള്‍ മീന്‍ ഗുളിക കഴിക്കാറുണ്ട്. ഇത് എന്തുകൊണ്ടാണ്?
വ്യായാമം ചെയ്തു കഴിഞ്ഞാല്‍ പേശികളെ വീണ്ടെടുക്കാന്‍ മീന്‍ ഗുളിക സഹായിക്കുന്നു. ഇത് കഴിക്കുന്നതു മൂലം പിന്നീടുള്ള വ്യായാമം ചെയ്യാന്‍ വേഗം കഴിയുന്നതാണ്.
എന്താണ് മീന്‍ഗുളിക? വ്യായാമത്തിന് ഇത് പ്രയോജനമാണോ?
മത്സ്യത്തിന്റെ കൊഴുപ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു സപ്ലിമെന്റാണ് മീന്‍ ഗുളിക. ഇത് പ്രധാനമായും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടവുമാണ്.

വ്യായാമം ചെയ്യുമ്പോള്‍ സ്വാഭാവികമായും പേശികള്‍ക്ക് വീക്കവും വേദനയും ഉണ്ടാവുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇത്തരത്തിലുള്ള വേദനകളും വീക്കങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഒമേഗ 3 പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ്.
ഇത് കഴിക്കുന്നതു മൂലം കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
പ്രതിരോധ ശേഷി വര്‍ധിപ്പിക്കും
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ളതിനാല്‍ തന്നെ ബുദ്ധിവികാസത്തിന് നല്ലതാണ് മീനെണ്ണ. കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മീനെണ്ണ ഗുളിക കഴിക്കുന്നത് ഗുണം ചെയ്യും.

അമിതഭാരം
ശരീരത്തിന്റെ ഭാരം കുറയ്ക്കാന്‍ മീനെണ്ണ ഗുളിക കഴിക്കുന്നത് ബെസ്റ്റാണ്.
കാഴ്ച ശക്തി വര്‍ധിക്കാന്‍
വാര്‍ധക്യത്തിലെ കാഴ്ചയെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മെച്ചപ്പെടുത്തുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് മീനെണ്ണ.

കാന്‍സറിനെ തടയും
മീനെണ്ണ ഗുളിക കഴിച്ചാല്‍ സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങി പലതരത്തിലുള്ള കാന്‍സറിനെയും തടയുന്നതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡാണ് ഈ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുക.
ഹൃദയാരോഗ്യത്തെയും തലച്ചോറിനെയും രക്ഷിക്കും
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വിഷാദം ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മീന്‍ഗുളിക കഴിക്കുന്നത് സുരക്ഷിതമോ ?
ചിലര്‍ക്ക് മീന്‍ഗുളിക അലര്‍ജി ഉണ്ടാക്കാം. പുതിയപഠനങ്ങളില്‍ ആരോഗ്യമുള്ളവര്‍ക്ക് ആവശ്യമില്ലെന്നും പറയുന്നുണ്ട്. എന്തു തന്നെയായാലും ഒരു ഡോക്ടറുടെ ഉപദേശപ്രകാരമായിരിക്കും കഴിക്കാന്‍ ഉത്തമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."