അടുത്തയാഴ്ച്ച പരിശീലനം ആരംഭിക്കുമെന്ന് ജെയ്ഷ
ബംഗളൂരു: റിയോ ഒളിംപിക്സിലെ വിവാദങ്ങളും എച്ച്1 എന്‍1 രോഗവും തളര്‍ത്തിയ മലയാളി താരം ഒ.പി ജെയ്ഷ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അടുത്തയാഴ്ച്ചത്തോടെ പരിശീലനം ആരംഭിക്കുമെന്ന് ജെയ്ഷ വ്യക്തമാക്കി. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് താരം പരിശീലനം നടത്തുന്നത്. എച്ച്1 എന്‍ 1 രോഗത്തെ തുടര്‍ന്ന് താരത്തിന് ഒരു മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
തനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും അതിനാല്‍ പരിശീലനം നടത്താനാണ് താല്പര്യമെന്നും ജെയ്ഷ പറഞ്ഞു. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ മെഡല്‍ നേടുക എന്നതാണ് തന്റെ ലക്ഷ്യം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസ്, ദേശീയ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ മെഡല്‍ നേടാന്‍ തനിക്ക് സാധിക്കുമെന്നും ജെയ്ഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡോക്ടര്‍മാര്‍ തനിക്ക് മരുന്ന് മാത്രമാണ് തന്നതെന്നും ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
ഇക്കാര്യം സായ് ഡോക്ടര്‍ സര്‍ള നിഷേധിച്ചിട്ടുണ്ട്. പരിശീലനത്തിനിറങ്ങും മുമ്പ് ഒരു മാസത്തെ വിശ്രമം വേണമെന്ന് ജെയ്ഷയോട് പറഞ്ഞിരുന്നു. എന്നാല്‍ താരം അത് അവഗണിച്ചെന്നും സര്‍ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."