HOME
DETAILS

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

  
Ashraf
December 04 2024 | 18:12 PM

IPS officer who investigated the case that led to Chandrababu Naidus arrest has been suspended

 

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ആന്ധ്ര മുന്‍ സി.ഐ.ഡി എഡിജിപി എന്‍ സഞ്ജയ്‌ക്കെതിരെയാണ് ആന്ധ്രാ സര്‍ക്കാരിന്റെ നടപടി. വിജിലന്‍സ് അന്വേഷിച്ച സാമ്പത്തിക ക്രമക്കേട് കേസില്‍ സഞ്ജയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 


ആന്ധ്ര ദുരന്തനിവാരണഅഗ്‌നിരക്ഷാ സേന ഡയരക്ടര്‍ ജനറല്‍ ആയിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടിലാണു നടപടി. ഒരു കോടി രൂപ വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. ഒരു വെബ്‌പോര്‍ട്ടല്‍ ആരംഭിക്കാനും ഹാര്‍ഡ്‌വെയര്‍ വിതരണത്തിനുമായി വിളിച്ച ടെന്‍ഡറിലാണ് തിരിമറി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

1996 ബാച്ച് ഐപിഎസ് ഓഫീസറായ സഞ്ജയ് സിഐഡി മേധാവിയായിരിക്കെ ഉന്നത രാഷ്ട്രീയ വൃത്തങ്ങള്‍ ഉള്‍പ്പെട്ട ഏതാനും കേസുകളില്‍ അന്വേഷണം നടത്തിയിരുന്നു. ഇകൂട്ടത്തിലാണ് ചന്ദ്രബാബു നായിഡു ഉള്‍പ്പെട്ട ആന്ധ്ര സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അഴിമതിയും അദ്ദേഹം അന്വേഷിച്ചത്. അന്വേഷണത്തിനു പിന്നാലെയാണ് 2023 സെപ്റ്റംബറില്‍ അന്വേഷണസംഘം ടിഡിപി നേതാവിനെ അറസ്റ്റ് ചെയ്യുന്നത്.

IPS officer who investigated the case that led to Chandrababu Naidus arrest has been suspended



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  14 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  15 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  15 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  15 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  15 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  16 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  16 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  16 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  16 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  17 hours ago