HOME
DETAILS

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

  
Web Desk
December 05, 2024 | 3:31 AM

Israel Military Strikes Intensify in Gaza Killing 20 Including Women and Children

ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട് ഗസ്സയില്‍ തുടരുന്നു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ 20 പേരെ കഴിഞ്ഞ ദിവസം അധിനിവേശ സേന കൊലപ്പെടുത്തി. സ്ത്രീകളും ആറ് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. 

ഖാന്‍ യൂനിസിന്റെ വടക്കന്‍ മേഖലയിലാണ് ആക്രമണം കടുപ്പിച്ചത്. ഇസ്‌റാഈല്‍ ടാങ്കുകള്‍ കഴിഞ്ഞ ദിവസമാണ് പ്രദേശത്തെത്തിയത്. ഈ പ്രദേശം ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റ് അയക്കുന്നുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. മധ്യ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ബേക്കറിക്കു മുന്നില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്നവരാണ് കൊല്ലപ്പെട്ട അഞ്ചു പേര്‍. ഇവിടെ മൂന്നു തവണയാണ് വ്യോമാക്രമണം നടത്തിയത്. റഫയിലെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം. വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലും സൈന്യം ആക്രമണം നടത്തിയെന്ന് ആശുപത്രി ഡയരക്ടര്‍ ഹുസാം അബൂ സഫിയ പറഞ്ഞു. ഇതില്‍ ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ചാണ് ബോംബിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജബാലിയ, ബൈത്ത് ലാഹിയ, ബൈക്ക് ഹാനൂന്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തു.

Israel's military operations in Gaza continue with deadly airstrikes and tank assaults, resulting in the deaths of at least 20 people, including women and children. The attacks focus on areas like Khan Younis and Rafah, with multiple casualties reported. Hospitals, including in Beit Lahiya, were also hit, leaving healthcare workers injured.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  6 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  6 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  6 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  6 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  6 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  6 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  6 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  6 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  6 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  6 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  6 days ago