
വഴികളുണ്ട് കുരുതിക്ക് തടയിടാൻ

കണ്ണൂര്: പെരുകുന്ന റോഡപകടങ്ങള്ക്കു ബ്രേക്കിടാന് സര്ക്കാര് ഒട്ടേറെ പദ്ധതികള് ആവിഷ്കരിക്കുന്നുണ്ടെങ്കിലും പലതും അട്ടിമറിക്കപ്പെടുകയാണ്. നിരത്തിലെ കുരുതി കുറയ്ക്കാന് ഉപകരിക്കുമെന്നു കരുതി സ്ഥാപിച്ച എ.ഐ കാമറകള് കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്നതിന് നിത്യവും വർധിക്കുന്ന അപകടങ്ങള് തന്നെ തെളിവ്.
കാമറകള് വന്നതോടെ നിരത്തില് പരിശോധന നടത്തേണ്ട മോട്ടോര്വാഹന വകുപ്പ് ഉദ്യോഗസ്ഥര് ഓഫിസില്നിന്ന് പുറത്തിറങ്ങാതായി.അമിതവേഗമോ അലക്ഷ്യഡ്രൈവിങ്ങോ ശ്രദ്ധയില്പെട്ടാല് വാഹനം തടയാനും പരിശോധിക്കാനും അധികാരമുള്ള എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിരത്തുകളില് കാണുന്നതും അപൂര്വം. ഡ്രൈവര് മദ്യപിച്ചിട്ടുണ്ടോ, ലൈസന്സ് ഉണ്ടോ, വാഹനത്തിന് പെര്മിറ്റും ഇന്ഷുറന്സും ഉണ്ടോ എന്നിവയൊക്കെ മുമ്പ് ആര്.ടി.ഒ ഉദ്യോഗസ്ഥരും പൊലിസും കര്ശനമായി പരിശോധിക്കുമായിരുന്നു. എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരില് മിക്കവര്ക്കും ഡ്യൂട്ടി ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ചെക്ക്പോസ്റ്റുകളിലും ആര്.ടി ഓഫിസുകളിലുമാണ്.
അത്ര സേഫല്ല നിരത്തുകള്
വാഹനാപകടങ്ങള്ക്കു കടിഞ്ഞാണിടാന് 2018ലാണ് സേഫ് കേരള സ്ക്വാഡുകളും 14 ജില്ലകളിലും എന്ഫോഴ്സ്മെന്റ് ആര്.ടി ഓഫിസുകളും നിലവില്വന്നത്. വൈകാതെ, റോഡ് സേഫ്റ്റി അതോറിറ്റിയുടെ കീഴില്നിന്ന് ട്രാന്സ്പോര്ട്ട് കമ്മിഷണറുടെ കീഴിലേക്ക് മാറ്റിയതോടെയാണ് എന്ഫോഴ്സ്മെന്റ് വിഭാഗത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും ചെക്ക്പോസ്റ്റുകളിലേക്കും ഒതുക്കിയത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജോലികള്ക്കല്ലാതെ എന്ഫോഴ്സ്മെന്റ് ഉദ്യോസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റരുതെന്ന് 2022ല് ഹൈക്കോടതി ഉത്തരവിട്ടിട്ടും ടെസ്റ്റ് ഗ്രൗണ്ടുകളിലും ചെക്പോസ്റ്റുകളിലും തുടരുകയാണ് ഉദ്യോഗസ്ഥരിലേറെയും. ആലപ്പുഴ കളർകോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന ഈമാസം രണ്ടിന് 29 ഉദ്യോഗസ്ഥരെയാണ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റിയത്.
ആറുമാസത്തേക്കാണ് ഇവരുടെ നിയമനം. ജി.എസ്.ടി സംവിധാനം നിലവില്വന്നതിനു പിന്നാലെ 2021ല് ചെക്ക്പോസ്റ്റുകള് നിര്ത്താന് കേന്ദ്ര സര്ക്കാര് നിര്ദേശം നല്കിയെങ്കിലും 80ലേറെ എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളില് വെറുതെയിരിക്കുന്നത്. ഒരു മാസം മുമ്പ് സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിച്ചെങ്കിലും എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ലഭിക്കാത്തതിനാല് അദ്ദേഹത്തിന് പ്രവര്ത്തനം തുടങ്ങാന് കഴിഞ്ഞിട്ടില്ല. 255 പേരാണ് എന്ഫോഴ്സ്മെന്റ് സ്ക്വാഡില് വേണ്ടത്. നിലവില് 62 എ.എം.വി.ഐമാരുടെ ഒഴിവുകളാണുള്ളത്. അതിനു പുറമെയാണ് നൂറോളം പേരെ മറ്റു ജോലികളിലേക്കു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ ഞെട്ടി ഓസ്ട്രേലിയ; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം
Football
• 7 days ago
കെ.എസ്.ആര്.ടി.സിക്ക് അധികസഹായം; 103 കോടി രൂപ കൂടി അനുവദിച്ചു
Kerala
• 7 days ago
പാര്ക്ക് ചെയ്ത വിമാനത്തിന്റെ ചിറകിലേക്ക് ഇടിച്ചുകയറി മറ്റൊരു വിമാനം; സംഭവം സിയാറ്റിന്-ടക്കോമ വിമാനത്താവളത്തില്
International
• 7 days ago
'ഞങ്ങള്ക്കിവിടം വിട്ടു പോകാന് മനസ്സില്ല, ഇസ്റാഈലികളെ അമേരിക്കയിലേക്ക് പുറംതള്ളുക' ട്രംപിന് ഫലസ്തീനികളുടെ ബിഗ് നോ; കോണ്ക്രീറ്റ് കൂനകളില് സ്വര്ഗം തീര്ക്കുന്ന ഗസ്സ
International
• 7 days ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; ഇന്നും നാളെയും ഉയര്ന്ന താപനില മുന്നറിയിപ്പ്
Kerala
• 7 days ago
മുക്കത്ത് ഹോട്ടല് ജീവനക്കാരിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസ്: രണ്ടുപേര് കോടതിയില് കീഴടങ്ങി
Kerala
• 7 days ago
ഇടുക്കിയില് ഓട്ടോ ഡ്രൈവര്ക്ക് സി.ഐയുടെ ക്രൂരമര്ദ്ദനം; അടിയേറ്റ് നിലത്തുവീണു, പല്ലൊടിഞ്ഞു; പരാതിയില് നടപടിയില്ല
Kerala
• 7 days ago
വീട്ടുജോലിക്കാർക്ക് മുന്നറിയിപ്പ്; 10 ദിവസം തുടർച്ചയായി ജോലിക്കെത്തിയില്ലെങ്കിൽ തൊഴിൽ കരാർ റദ്ദാക്കുമെന്ന് യുഎഇ
uae
• 7 days ago
കാക്കനാട് ഹ്യൂണ്ടെ സര്വീസ് സെന്ററില് വന് തീപിടിത്തം; തീയണയ്ക്കാന് തീവ്രശ്രമം
Kerala
• 7 days ago
സ്കൂട്ടർ ലൈസൻസിനുള്ള പ്രായപരിധി 17 വയസ്സാക്കി സഊദി അറേബ്യ
Saudi-arabia
• 7 days ago
കൊളത്തൂരില് മാളത്തില് കുടുങ്ങിയ പുലി രക്ഷപ്പെട്ടു, മയക്കുവെടിയേറ്റെന്ന് വനംവകുപ്പ്
Kerala
• 7 days ago
ലക്ഷ്യം വേഗത്തിൽ നീതി ലഭ്യമാക്കൽ; കുറ്റകൃത്യങ്ങൾ വിലയിരുത്താൻ 'എഐ' ഉപയോഗിക്കാൻ യുഎഇ
uae
• 7 days ago
ചിന്നാര് വന്യജീവി സങ്കേതത്തില് കാട്ടാന ആക്രമണത്തില് ഒരാള് മരിച്ചു
Kerala
• 7 days ago
അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകള്, 450 കോടിയുടെ ഇടപാടുകള് നടന്നെന്ന് വിലയിരുത്തല്
Kerala
• 7 days ago
പിടിതരാതെ കുതിച്ച് സ്വര്ണ വില, ഇന്ന് വീണ്ടും കൂടി; പവന് 63,440 രൂപയായി
Business
• 7 days ago
UAE Weather: യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ; നേരിയ കാറ്റിനും സാധ്യത
uae
• 7 days ago
ഇറാനുമായും വഴക്കിട്ട് ട്രംപ്; ഇറാന്റെ എണ്ണ കയറ്റുമതി നിര്ത്തിക്കുമെന്ന് ഭീഷണി
International
• 7 days ago
നീലഗിരി യാത്രക്കാർ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാൽ പെർമിറ്റ് റദ്ദാക്കാനും, വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
National
• 7 days ago
എട്ടിലെ 82% കുട്ടികൾക്ക് മാതൃഭാഷ അറിയില്ല: കൂപ്പുകുത്തി മലയാള പഠനം
കായികാധ്യാപകരുള്ളത് മൂന്നിലൊന്ന് സ്കൂളുകളിൽ - ദേശീയ വിദ്യാഭ്യാസ സർവേയുടെ കണക്ക് പുറത്ത്
Kerala
• 7 days ago
യാത്രയിലുടനീളം കൈകാലുകള് ബന്ധിച്ചു, സ്വതന്ത്രമാക്കിയത് അമൃത്സറില് എത്തിയ ശേഷം' യു.എസ് നാടുകടത്തലിനിടെയുണ്ടായ അനുഭവം വിവരിച്ച് ഇന്ത്യക്കാര്
International
• 7 days ago
ഡിജിറ്റൽ യുഗത്തിൽ പലതരം തട്ടിപ്പുകൾ കേട്ടിട്ടുണ്ട്; എന്നാൽ ഇതുപോലൊരെണ്ണം ആദ്യമായിരിക്കും, മലയാളികളടക്കം നിരവധി പേർക്ക് പണം നഷ്ടമായി
Kuwait
• 7 days ago
മസ്കത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നാളെ
oman
• 7 days ago
ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്: 10 ദിവസത്തിനുള്ളിൽ ലിവിങ് റിലേഷനിൽ രജിസ്റ്റർ ചെയ്തത് ഒരു അപേക്ഷ മാത്രം
National
• 7 days ago