നാടും നഗരവും കൈയടക്കി തെരുവ് നായ്ക്കള്‍
ഫറോക്ക്: തെരുവ് നായ്ക്കള്‍ നാടും നഗരവും കൈയടക്കുന്നത് ജനങ്ങളുടെ സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട അധികൃതര്‍ തെരുവ് നായ ശല്യത്തിനെതിരേ വാചകക്കസര്‍ത്തല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഫറോക്ക്, ചെറുവണ്ണൂര്‍, ബേപ്പൂര്‍, കടലുണ്ടി, രാമനാട്ടുകര തുടങ്ങി എല്ലായിടുത്തും തെരുവ് നായ ശല്യമേറിയിരിക്കുകയാണ്. ജനങ്ങളോടൊപ്പം തെരുവ് നായക്കള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയാവുകയാണ്.
കാല്‍നട യാത്രക്കാര്‍ വടിയും കൈയില്‍ കരുതി പുറത്തിറങ്ങേണ്ട ഗതികേടിലാണ്. സ്‌കൂള്‍, മദ്രസ വിദ്യാര്‍ികള്‍ക്കാണ് തെരുവ്‌നായ ശല്യം കൂടുതല്‍ ഭീഷണിയാകുന്നത്. ചാലിയാര്‍, കടലുണ്ടി പുഴകളുടെ തീരവും ഇവിടങ്ങളിലെ വിശാലമായ കണ്ടല്‍ക്കാടുകളും നായ്ക്കളുടെ വിളയാട്ട കേന്ദ്രമാണ്.
ബേപ്പൂര്‍ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം, ഗോതീശ്വരം, മാറാട്, ഹാര്‍ബര്‍ പരിസരം എന്നിവടങ്ങളിലെല്ലാം സംഘമായി ഇറങ്ങുന്ന നായ്ക്കള്‍ നാട്ടില്‍ ഭീതിപരത്തുകയാണ്. ഇവിടെ നിരവധി തവണയാണ് തെരുവ് നായ്ക്കള്‍ നാട്ടുകാരെ അക്രമിച്ചു പരുക്കേല്‍പ്പിച്ചിത്. കൂടാതെ പുഴയോരത്തും ഒഴിഞ്ഞ പറമ്പുകളിലും തമ്പടിച്ച് തെരുവിലേക്കിറങ്ങി വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നതും പതിവാണ്.
കടലുണ്ടി, കടലുണ്ടിക്കടവ്, വാക്കടവ്, ചാലിയം തീരങ്ങളിലും, മണ്ണൂര്‍ പ്രബോധിനി, മണ്ണൂര്‍ വളവ്, മേഖലകളിലും തെരുവ് നായ ശല്യത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. കുറച്ച് ദിവസം മുമ്പ് മണ്ണൂര്‍ പ്രബോധിനിയില്‍ നിരവധി പേരെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. ഫറോക്ക്, പെരുമുഖം, കല്ലംപാറ, അയ്യംബാക്കി നല്ലൂര്‍, കരുവന്‍തിരുത്തി, ടൗണ്‍, ചന്ത മേഖലകളിലും നായ്ക്കളുടെ വിളയാട്ടമാണ്. രണ്ടാഴ്ച മുമ്പാണ് ഫറോക്ക് ഇ.എസ്.ഐക്കു സമീപം വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസ്സുളള കുട്ടിയെ നായ മീറ്ററുകളോളം കടിച്ചു വലിച്ചു കൊണ്ടുപോയത്.
പെരുമുഖം നല്ലൂര്‍ മേഖലകളിലും നാട്ടുകാര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. ഫറോക്ക് പഴയ പാലത്തിനു സമീപവും ചന്തക്കടവ് റോഡിലും മാലിന്യങ്ങള്‍ കുന്നുകൂടിയതിനാല്‍ എല്ലായിടത്തു നിന്നും നായ്ക്കള്‍ ഇവിടെക്കെത്തുകയാണ്. അതിരാവിലെ ടൗണ്‍വഴി നടക്കാനിറങ്ങുന്നവരും റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നവരും നായ്ക്കൂട്ടങ്ങളെ കണ്ട് ഭയന്നോടുകയാണ്.
ചെറുവണ്ണൂരിലെ ചാലിയാര്‍ തീരത്തെ കണ്ടല്‍ക്കാടുകള്‍ക്ക് സമീപത്തേക്ക് അടുക്കാന്‍ പോലും സാധിക്കാത്ത വിധം നായ്ക്കളുടെ വന്‍കൂട്ടമാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഫറോക്ക് പഴയപാലം മുതല്‍ ചീര്‍പ്പ് പാലം വരെ ചാലിയാറിന്റെ തീരം പൂര്‍ണ്ണമായും നായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്. ഞെളിയന്‍ പറമ്പിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തെ ചുറ്റിപറ്റിയും തെരുവ് നായ്ക്കളാണ്. നായ്ക്കളുടെ കടിയേല്‍ക്കുന്നവരെ പ്രാഥമിക ചികത്സക്കു മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത് ജനങ്ങള്‍ക്ക ദുരിതമാവുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ചികിത്സ ലഭ്യമാക്കണമെന്നാവശ്യവും ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."