രാജ വിജയം; ഡല്‍ഹി കാപിറ്റല്‍സിനെ വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുപ്പട
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 30 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് മിച്ചല്‍ മാര്‍ഷ് (23), റിക്കി ഭുയി (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും നന്ദ്രേ ബര്‍ഗറാണ് പുറത്താക്കിയത്. നാലാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ (49) - റിഷഭ് പന്ത് (28) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ പുറത്താക്കി ആവേഷ് ഖാന്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിന്റെ ഇന്നിംഗ്‌സിനാവട്ടെ വേണ്ടത്ര വേഗം പോരായിരുന്നു. ഒടുവില്‍ ചാഹലിന്റെ പന്തില്‍ പുറത്തായി.
അഭിഷേക് പോറലും (9) നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 122 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (44) - അക്‌സര്‍ പട്ടേല്‍ (15) സഖ്യം കൂട്ടുകെട്ട് തോല്‍വിഭാരം കുറയ്ക്കാനാണ് സഹായിച്ചത്. അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേഷിന്റെ ആദ്യ സ്റ്റബസ് സിംഗിളെടുത്തു. രണ്ടാം പന്തില്‍ റണ്‍സില്ല. മൂന്നാം പന്തില്‍ വീണ്ടും സിംഗിള്‍. നാലാം പന്തില്‍ ഒരു റണ്‍. അവസാന രണ്ട് പന്തില്‍ ഒരു റണ്‍സെടുക്കാനാണ് അക്‌സറിന് സാധിച്ചത്.
നേരത്തെ, പരാഗിന് പുറമെ ആര്‍ അശ്വിന്‍ (19 പന്തില്‍ 29), ധ്രുവ് ജുറല്‍ (12 പന്തില്‍ 20) നിര്‍ണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് പവര്‍പ്ലേയില്‍ തന്നെ മുന്‍നിര താരങ്ങളെ നഷ്ടമായിരുന്നു. രണ്ടാം ഓവറിലാണ് യശസ്വി ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുന്നത്. മുകേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു തുടക്കത്തില്‍ ശ്രദ്ധിച്ചു. പിന്നീട് മുകേഷിനെതിരെ തുടര്‍ച്ചായായി മൂന്ന് ബൗണ്ടറികള്‍ നേടി. എന്നാല്‍ ആറാം ഓവറില്‍ ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി സഞ്ജു (14) മടങ്ങി. എട്ടാം ഓവറില്‍ ബട്‌ലറും (11) മടങ്ങി. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ബട്‌ലറിന് പിന്നാലെ ക്രീസിലെത്തിയത് ആര്‍ അശ്വിന്‍. സ്ഥാനക്കയറ്റം നേടിയെത്തിയ താരം കാമിയോ ഇന്നിംഗ്‌സ് കളിച്ചു. പരാഗിനൊപ്പം 54 റണ്‍സാണ് അശ്വിന്‍ കൂട്ടിചേര്‍ത്തത്. ആന്റിച്ച് നോര്‍ക്യക്കെതിരെ രണ്ട് സിക്‌സ് നേടാനും അശ്വിനായിരുന്നു. മൂന്ന് സിക്‌സ് ഉള്‍പ്പെടുന്നായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. അക്‌സറിന്റെ പന്തില്‍ ടിസ്റ്റന്‍ സ്റ്റബ്സിന് ക്യാച്ച്. തുടര്‍ന്നെത്തിയ ധ്രുവ് ജുറലും (12 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി.
പരാഗിനൊപ്പം 52 റണ്‍സ് ചേര്‍ത്ത ശേഷമാണ ജുറല്‍ മടങ്ങിയത്. നോര്‍ക്യയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7 പന്തില്‍ 14) ഫിനിഷിംഗ് ഗംഭീരമാക്കി. അവസാന ഓവറില്‍ നോര്‍ക്യക്കെതിരെ പരാഗ് 25 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ ആ ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് പരാഗ് നേടിയത്. ഒന്നാകെ ആറ് സിക്‌സും ഏഴ് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."