HOME
DETAILS

ഡിസംബറല്ലേ, തണുപ്പുകാലത്താണ് ഈ പഴം കഴിക്കേണ്ടത് ..,   ഇതു നിങ്ങളെ മാറ്റിമറിക്കും 

  
Web Desk
December 15 2024 | 09:12 AM

This fruit should be eaten in winter it will change you

ദിവസവും ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വിറ്റാമിനുകളാലും ധാതുക്കളാലും നാരുകളാലും സമ്പുഷ്ടമായ ഈത്തപ്പഴം ഡിസംബര്‍ മാസത്തില്‍ കഴിച്ചോളൂ. മധുരമുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ആരോഗ്യകരമായ ഒരു ബദലാണ് ഈത്തപ്പഴം. ഊര്‍ജം, പോഷക സാന്ദ്രത എന്നിവ വര്‍ധിപ്പിക്കാനുളള ഈത്തപ്പഴത്തിന്റെ കഴിവ് ശൈത്യകാലത്ത് കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണമാകുന്നു. ശരീരത്തിനുവേണ്ട പോഷകങ്ങള്‍ ലഭിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈത്തപ്പഴം കഴിക്കുന്നതു നിങ്ങളെ സഹായിക്കുന്നു. 

വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉയര്‍ന്ന അളവ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. ജലദോഷം, പനി എന്നിവ പോലുള്ള ശൈത്യകാലരോഗങ്ങളെ പ്രതിരോധിക്കാനും ഈത്തപ്പഴം സഹായിക്കുന്നു.  ഇരുമ്പ് സമ്പുഷ്ടമായതിനാല്‍ വിളര്‍ച്ചയെയും തടയുന്നു. ഈത്തപ്പഴം ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതു കഴിക്കുന്നത് നിങ്ങളെ സഹായിക്കുന്നു. വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. അതിനാല്‍ മടിക്കാതെ കഴിച്ചോളൂ.

 

date11.png

നാരുകള്‍ കൂടുതലുള്ളതിനാല്‍ തന്നെ ഈത്തപ്പഴം കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. മാത്രമല്ല, മലബന്ധം തടയുകയും ചെയ്യുന്നു. ഈത്തപ്പഴത്തിലെ ലയിക്കുന്ന നാരുകളാണ് ക്രമമായ മലവിസര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഈത്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയവയുടെ ഉറവിടമായതിനാല്‍ പെട്ടെന്നുള്ള ഊര്‍ജം നല്‍കാന്‍ കഴിയുന്നു. ശൈത്യകാലത്ത്, ലഘുഭക്ഷണമായി ഈത്തപ്പഴം കഴിക്കുന്നത് സ്റ്റാമിന നിലനിര്‍ത്താനും അലസത തടയാനും നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ ശൈത്യകാലത്ത് ഈത്തപ്പഴം കഴിക്കുന്നത് പതിവാക്കൂ.

 

dat33.png

ഈത്തപ്പഴത്തില്‍ ഫാറ്റ് കുറവായതിനാല്‍ കൊളസ്‌ട്രോള്‍ കുറയുകയും എനര്‍ജി വര്‍ധിപ്പിക്കുകയും ചെയ്യും. ചര്‍മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. വിറ്റാമിന്‍ സി, ഡി എന്നിവയുള്ളതിനാല്‍ തന്നെ ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുകയും ചുളിവുകള്‍ കുറയ്ക്കുകയും മെലാനിന്‍ അടിയുന്നതു തടയുകയുമൊക്കെ ചെയ്യുന്നതാണ്.

ഈത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ അവശ്യധാതുക്കള്‍  എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. ശ്രദ്ധിക്കുക, എന്തും മിതമായി മാത്രം കഴിക്കുക. അമിതമായി കഴിച്ചാല്‍ വിപരീത ഫലമാണുണ്ടാവുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി വേണ്ട, ഫിറ്റ്‌നസ് ആവാം; സ്‌കൂളുകളില്‍ ഇനി കുട്ടികള്‍  സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം

Kerala
  •  a day ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Kerala
  •  a day ago
No Image

ജനവാസമേഖലകളില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാശ്വത പരിഹാരം കാണാനാവാതെ വനംവകുപ്പ്; നഷ്ടപരിഹാരം, താല്‍ക്കാലിക ജോലി തുടങ്ങി കേവല സമാശ്വാസ നടപടികളിലൊതുങ്ങി സര്‍ക്കാര്‍

Kerala
  •  a day ago
No Image

വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതുലോകത്തേക്ക് നയിച്ച സുപ്രഭാതം എജ്യു എക്‌സ്‌പോക്ക് പ്രൗഡ സമാപനം

Kerala
  •  a day ago
No Image

27 അംഗങ്ങളില്‍ 14 പുതുമുഖങ്ങള്‍, വനിതകളെ ഉള്‍പ്പെടുത്തി മുഖം മിനുക്കി മുസ്‌ലിം ലീഗ്

Kerala
  •  a day ago
No Image

എല്ലാവരെയും തുല്യമായി പരിഗണിക്കുകയാണെങ്കില്‍ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം ആകാം; അലഹബാദ് ഹൈക്കോടതി

National
  •  a day ago
No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  2 days ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  2 days ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 days ago

No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  2 days ago
No Image

ഇത് പുടിന്റെ യുദ്ധം, ചർച്ചകൾ അവനോടൊപ്പം വേണം" സെലെൻസ്‌കി; സമാധാന ചർച്ചക്കില്ലെന്ന് പുടിൻ; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ്

International
  •  2 days ago
No Image

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

Kerala
  •  2 days ago