HOME
DETAILS

എന്നെത്തല്ലേണ്ട, ഞാൻ നന്നാവൂല... നെറ്റ് പരിശീലനം: തരികിട തുടർന്ന് ന്യൂനപക്ഷ വകുപ്പ്

  
Laila
December 16 2024 | 03:12 AM

NET Training Minority Division followed by Mass

കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയുടെ പരിശീലനത്തിൽ ഇക്കുറിയും തരികിട കളിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന യു.ജി.സി. പരീക്ഷക്കുള്ള പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ പോലും ഇതുവരെയായില്ല. അവസാനം നിമിഷം തട്ടിക്കൂടി നടത്തുന്ന പരിശീലനത്തിനെതിരേ മുൻപും വിമർശനങ്ങൾ ഉയർന്നതാണെങ്കിലും ഇക്കുറിയും കാര്യങ്ങൾ തഥൈവ.    

യു.ജി.സി നെറ്റ്, ജെആർ.എഫ് പരീക്ഷകൾ എഴുതുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് 72  മണിക്കൂർ സൗജന്യ പരിശീലനം നൽകുന്ന പദ്ധതിക്ക് ഈ വർഷം അപേക്ഷ ക്ഷണിച്ച് സർക്കുലർ പുറപ്പെടുവിച്ചത് നവംമ്പർ 18നാണ്. പരിശീലന കേന്ദ്രങ്ങൾ നടത്താൻ സർക്കാർ, എയ്ഡഡ് കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടായിരുന്നു സർക്കുലർ. ഡിസംബർ എട്ടിനാണ് മുൻ വർഷങ്ങളിൽ കേന്ദ്രങ്ങളായിരുന്ന കോളജുകളിലെ കോഓഡിനേറ്റർമാരുടെ യോഗം ഓൺലൈനായി സംഘടിപ്പിച്ചത്.

ഇത്തവണ ഏതെല്ലാം കോളജുകൾക്കാണ് കേന്ദ്രങ്ങൾ അനുവദിച്ചതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ജനുവരി ഒന്നു മുതൽ 19വരെയാണ് ഈ വർഷത്തെ ആദ്യത്തെ യു.ജി.സി നെറ്റ് പരീക്ഷ നടക്കുന്നത്. അതിനാൽ ഡിസംബറിൽ തന്നെ പരിശീലനം നൽകണം. ഇതിനുള്ള ഫണ്ട് 2024-25 സാമ്പത്തിക വർഷത്തിലേതായതിനാൽ പരിശീലനം നടത്തിയതിന്റെ ബില്ലുകൾ ജനുവരിയിൽ തന്നെ സമർപ്പിച്ചാലേ കേന്ദ്രങ്ങൾക്ക് നിർദേശിച്ച തുക ലഭിക്കൂ. 

അവസാന മണിക്കൂറുകളിൽ മാത്രം കാര്യങ്ങൾ നീക്കുകയും ഒടുവിൽ ചെലവഴിക്കാത്ത തുക സർക്കാറിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്ന രീതിയാണ്  മുൻ വർഷങ്ങളിലുണ്ടായിരുന്നതെന്ന്  ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കുറിയും ആ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ആരോപണമുണ്ട്.  പരിശീലനം നടത്താൻ തയാറാകുന്ന കേന്ദ്രങ്ങൾ ഇനി രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളോ ബിരുദാനന്തരബിരുദം നേടിയവരോ ആയ 50ൽ കുറയാത്ത യു.ജി.സി. അപേക്ഷകരെ കണ്ടെത്തണം.

ക്ലാസുകളുടെ തീയതികൾ നിശ്ചയിക്കുകയും വിദഗ്ധരെ കണ്ടെത്തുകയും വേണം. 72 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കി ഉടനെ തന്നെ ബില്ലുകൾ സമർപ്പിക്കണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതെല്ലാം ചെയ്യാൻ കഴിയുമോ എന്ന ചോദ്യമാണുയരുന്നത്.  
വൈകി മാത്രം ഫണ്ട് അനുവദിക്കുകയും പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുന്നത് മുൻ വർഷങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടതാണ്. എന്നാൽ മുൻ വർഷങ്ങളേക്കാൾ കുറഞ്ഞ സമയമാണ് ഇക്കുറി ലഭ്യമാക്കുന്നത്. വ്യവസ്ഥകൾ ദുഷ്കരവുമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളെയും പരിശീലനത്തിൽ പങ്കെടുപ്പിക്കാമായിരുന്നു. ഇത്തവണ അത് സാധിക്കില്ല.  

അമ്പത് ശതമാനം പേർ അതത് കോളജുകളിലെ വിദ്യാർഥികളാകണമെന്നാണ് വ്യവസ്ഥ. മിക്ക കോളജുകളിലും 50 പേരുടെ ഒരു ബാച്ച് സംഘടിപ്പിക്കാൻ തന്നെ പ്രയാസമാകുന്നതിനാൽ പദ്ധതി ഉപകാരപ്പെടാതെ പോകാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഒന്നാം വർഷത്തിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷം പഠനം തുടരുന്നവരോ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരോ ആയ അമ്പതിൽ കുറയാത്ത അപേക്ഷകരുണ്ടെങ്കിലേ ഫണ്ട് നൽകൂ. പരിശീലകർക്കായി 72,000 രൂപയും ഭരണച്ചെലവിനായി 7,500 രൂപയും ആണ് അനുവദിക്കുക. പരിശീലന കേന്ദ്രമായ കോളജുകൾ തുക ചെലവിട്ട ശേഷം ബില്ലുകൾ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  15 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  19 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  31 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago