തലശ്ശേരിയിലെ റസ്റ്റോറന്റുകൡും റെയ്ഡ്
തലശ്ശേരി: നഗരസഭാ ആരോഗ്യവിഭാഗം സ്ക്വാഡ് ടി.സി റോഡ്, കീഴന്തിമുക്ക്, മഞ്ഞോടി, കൊളശ്ശേരി എന്നിവിടങ്ങളിലെ റസ്റ്റോറന്റുകള്‍, ടീസ്റ്റാളുകള്‍, ബേക്കറികള്‍ എന്നിവ പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ നിശ്ചിത ദിവസത്തിനകം പരിഹരിക്കുന്നതിനു സ്ഥാപന ലൈസന്‍സികള്‍ക്കു നോട്ടിസ് നല്കി. തീര്‍ത്തും വ്യക്തിഹീനമായി കാണപ്പെട്ട ടി.സി റോഡിലെ ഹോട്ടല്‍ രാജാസ് അടച്ചു പൂട്ടുന്നതിനും ന്യൂനതകള്‍ പിരിഹരിച്ച രേഖാമൂലം ഓഫിസിലറിയിച്ച് തുടര്‍ പരിശോധനയ്ക്കുശേഷം മാത്രം തുടര്‍ന്നു പ്രവര്‍ത്തിക്കാനും ലൈസന്‍സിക്കു നോട്ടിസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി ബാബു, കെ.സി രതീഷ്, പി.ജി അജിത്ത് എന്നിവ രുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണു നഗരസഭാ പ്രദേശത്തെ 17 സ്ഥാപനങ്ങളില്‍ പിരശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്യാരി ബാഗുകള്‍, പാന്‍മസാലകള്‍, ലഹരി വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."