HOME
DETAILS

ഇനി പിറക്കുമോ ഇതുപോലൊരു ഇതിഹാസം; അശ്വമേധത്തെ ഇനി ധോണിയുടെ തട്ടകത്തില്‍ കാണാം

  
December 18, 2024 | 8:46 AM

Ashwin will now be seen in Dhonis CSK team

നീണ്ട 13 വര്‍ഷക്കാലത്തെ അവിസ്മരണീയമായ ഒരു ക്രിക്കറ്റ് യാത്രക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍ പടിയിറങ്ങിയിരിക്കുകയാണ്. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അശ്വിന്‍ എന്ന പ്രതിഭ നല്‍കിയ സംഭാവനകള്‍, സമീപകാലത്തൊരു സ്പിന്നര്‍ക്കും നല്‍കാന്‍ കഴിയാത്തത്ര വലുതാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിന്‍ നീലജഴ്‌സിയില്‍ ഇതിഹാസം കുറിച്ചു.

2011ല്‍ ആണ് അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതെ വര്‍ഷം തന്നെ ഇന്ത്യന്‍ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ സ്പിന്‍ നിരയെ മുന്‍നിരയില്‍ നിന്നും നയിച്ചതും അശ്വിന്‍ തന്നെയായിരുന്നു. എം.എസ് ധോണിയുടെ കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം ഉയര്‍ത്തുമ്പോള്‍ അശ്വിന്‍ വളരെ ചെറുപ്പമായിരുന്നു. പിന്നീട് അങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ധോണിയുടെ വജ്രായുധമായി. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയിലെ വിജയത്തിലും അശ്വിന്‍ പങ്കാളിയായിരുന്നു. 

ഇന്ത്യക്കായി 106 ടെസ്റ്റ് മത്സരങ്ങളില്‍ 200  ഇന്നിങ്‌സുകളില്‍ നിന്നും എതിരാളികളുടെ 537 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയവരില്‍ രണ്ടാമനാണ് അശ്വിന്‍. റെഡ് ബോള്‍ ക്രിക്കറ്റില്‍ എണ്ണിയാലൊതുങ്ങാത്ത ഒരുപിടി റെക്കോര്‍ഡ് നേട്ടങ്ങളും അശ്വിന്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റുകൊണ്ടും അശ്വിന്‍ മായാജാലം തീര്‍ത്തു. ആറ് സെഞ്ചുറികളാണ് അശ്വിന്‍ ടെസ്റ്റില്‍ അടിച്ചെടുത്തത്. 14 ഫിഫ്റ്റിയും അശ്വിന്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നേടി. ടെസ്റ്റില്‍ ഇന്ത്യക്കായി 106 മത്സരങ്ങളില്‍ നിന്നും 3503 റണ്‍സും അശ്വിന്‍ നേടി.

അശ്വമേധം ഇവിടെ അവസാനിക്കുന്നില്ല, ഇനി 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അശ്വിന്റെ മായാജാലങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്കു കാണാന്‍ സാധിക്കും. നീണ്ട വര്‍ഷക്കാലങ്ങള്‍ക്ക് ശേഷം തന്റെ ജന്മനാടായ ചെന്നൈ ആസ്ഥാനമായ ചെന്നൈ സൂപ്പര്‍കിങ്‌സിന് (CSK) വേണ്ടിയാണ് അശ്വിന്‍ 2025ല്‍ കളിക്കുക. നവംബര്‍ മാസത്തില്‍ കഴിഞ്ഞ ലേലത്തില്‍ ഒമ്പത് കൊടിക്കായിരുന്നു അശ്വിനെ ചെന്നൈ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുമാണ് അശ്വിന്‍ ഇത്തവണ ചെന്നൈക്ക് വേണ്ടി കളിക്കാനെത്തുന്നത്. വീണ്ടും തന്റെ പഴയ വിശ്വസ്തനായ ക്യാപ്റ്റനായ ധോണിക്കൊപ്പം അശ്വിന്‍ തിരിച്ചെത്തുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന് ആ പഴയ കൂട്ടുകെട്ട് കാണാന്‍ സാധിക്കും.

Despite retiring from international cricket, Ashwin will now be seen in Dhoni's team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വയസുള്ള കുട്ടി ഫഌറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  10 days ago
No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  10 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  10 days ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  10 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  10 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  10 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  10 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  10 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  10 days ago