
'ഉരുകിയൊലിച്ച മൃതദേഹങ്ങള്‍, ചിതറിത്തെറിച്ച ശരീര ഭാഗങ്ങള്‍..രക്തം തളം കെട്ടി നില്ക്കുന്ന ആശുപത്രി മുറികള്‍', ഗസ്സ നാഗസാക്കിയേക്കാള്‍ ഭീകരം' ഇസ്റാഈല്‍ ക്രൂരത വിവരിച്ച് യു.എന്‍ ഉദ്യോഗസ്ഥന്

തെല്‍അവീവ്: ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന ഭീകരാക്രമണം വിവരിച്ച് യു.എന്‍ ഉന്നതോദ്യോഗസ്ഥന്. താല്‍ക്കാലിക ടെന്റുകള്‍ക്ക് മേല്‍ ഇസ്റാഈല്‍ സൈന്യം നടത്തിയ മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തില്‍ മൃതദേഹങ്ങള്‍ ഉരുകി ഇല്ലാതായിപ്പോയതായി ഗസ്സ സന്ദര്‍ശിച്ച ഐക്യരാഷ്ട്ര സഭ ഓഫിസ് ഫോര്‍ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മേധാവി ജോര്‍ജിയസ് പെട്രോപൗലോസ് പറയുന്നു. മൃതദേഹങ്ങള്‍ ആവിയായിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്.ഇസ്റാഈലി പത്രമായ ഹാരറ്റ്സാണ് ജോര്‍ജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ജാപ്പനീസ് നഗരമായ നാഗസാക്കിയില്‍ 1945ല്‍ യു.എസ് സേന അണുബോംബ് വര്‍ഷിച്ച ശേഷമുള്ള അവസ്ഥയേക്കാള്‍ ഭീകരമാണ് ഇസ്റാഈല്‍ ബോംബ് വര്‍ഷിച്ച അല്‍മവാസി അഭയാര്‍ഥി ക്യാംപിലെ സ്ഥിതി. അദ്ദേഹം പറയുന്നു.
'സുരക്ഷിത മേഖലയെന്ന് ഇസ്റാഈല്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അഭയം തേടിയ ഇടമാണ് അല്‍ മവാസി ക്യാംപ്. ഇവിടെ താല്‍ക്കാലിക ടെന്റുകളില്‍ താമസിക്കുകയായിരുന്നു അവര്‍. അവരെ ലക്ഷ്യമിട്ടാണ് അതീവനശീകരണ ശേഷിയുള്ള ബോംബുകള്‍ വര്‍ഷിച്ചത്. ആക്രമണത്തില്‍ അഭയാര്‍ഥി ടെന്റുകളില്‍ ഉണ്ടായിരുന്ന ഇരുപതോളം പേരുടെ മൃതദേഹാവശിഷ്ടം പോലുമില്ല. അദ്ദേഹം പറയുന്നു.
ബോംബ് സ്ഫോടനത്തിന് ശേഷം ഞാന്‍ ആശുപത്രിയില്‍ പോയപ്പോല്‍ കണ്ട രംഗവും അദ്ദേഹം വിവരിക്കുന്നു. 'അവിടം ഒരു അറവുശാല പോലെയായിരുന്നു, എല്ലായിടത്തും രക്തക്കളം...' .
ഇസ്റാഈല്‍ ബോംബാക്രമണത്തില്‍ ഇരകളുടെ ശരീരം തീര്‍ത്തും ഉരുകി ഇല്ലാതാവുന്നതായി ഗസ്സയിലെ അല്‍ജസീറ ലേഖകരും ആരോഗ്യവകുപ്പ് ജീവനക്കാരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
സെപ്തംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എട്ട് തവണയാണ് സുരക്ഷിത മേഖല ആയി നിശ്ചയിച്ച അല്‍മവാസിയില്‍ ഇസ്റാഈല്‍ ആക്രമണം അഴിച്ചുവിട്ടത്. ഡിസംബര്‍ 4 ന് 21 ടെന്റുകള്‍ക്ക് മുകളിലാണ് ബോംബ് വര്‍ഷിച്ചത്. 23 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
സെപ്തംബറില്‍ അല്‍മവാസിയില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ സ്ഫോടനത്തിന്റെ തീവ്രതയാല്‍ 22 പേരെയെങ്കിലും കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2000 പൗണ്ട് (907 കിലോഗ്രാം) ഭാരമുള്ള യുഎസ് നിര്‍മിത എം.കെ 84 ബോംബുകളാണ് ഇവിടെ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അല്‍ ജസീറ വെരിഫിക്കേഷന് ഏജന്‍സിയായ 'സനദ്' റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
Georgeos Petropoulos, head of the UN Office for the Coordination of Humanitarian Affairs (OCHA), reported on the catastrophic effects of Israeli airstrikes in Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ്
Kerala
• 2 days ago
എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്
Kerala
• 2 days ago
ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Kerala
• 2 days ago
ബെംഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം
National
• 2 days ago
പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനം
Kerala
• 2 days ago
ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ
National
• 2 days ago
അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്
National
• 2 days ago
സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും
Kerala
• 2 days ago
ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days ago
കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം
Kerala
• 2 days ago
ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി
Saudi-arabia
• 2 days ago
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി
Kerala
• 2 days ago
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ
uae
• 2 days ago
'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര് പിടിയില്‍
Kerala
• 2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാര്‍ പരിഹരിച്ചില്ല; 33,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
Kerala
• 2 days ago
'മുസ്ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി'; വിവാദ പരാമര്‍ശവുമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗം
Kerala
• 2 days ago
'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും
International
• 2 days ago
അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്ഥാനം ബഹ്റൈന്‍ കൈമാറി യുഎഇ
uae
• 2 days ago
കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു
Kerala
• 2 days ago
വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം
latest
• 2 days ago