മുഖംമൂടി ധരിച്ചെത്തിയ യുവാവ് വീട്ടമ്മയെ അടിച്ച് ബോധംകെടുത്തി മാല കവര്‍ന്നു
ഇരിട്ടി: മുഖംമൂടിയണിഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ അടിച്ച് ബോധം കെടുത്തി മൂന്നരപവന്‍ സ്വര്‍ണം കവര്‍ന്നു. മുഴക്കുന്ന് കടുക്കാപലത്തെ മെത്തായത്ത് സൗമ്യയുടെ മാതാവ് തിരുവോണപുറത്തെ രമ(51)യുടെ ആഭരണമാണ് കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരക്ക് വീടിന്റെ അടുക്കള വരാന്തയിലിരുന്ന് കറിക്കരിയുമ്പോഴാണ് സംഭവം. മുഖംമൂടിയിട്ട യുവാവ് അടുത്തെത്തി സമീപത്തിരുന്ന കൊടുവാളെടുത്ത് കഴുത്തിന് വച്ച ശേഷം മാല പറിച്ചെടുക്കുകയുമായിരുന്നു. മാല മുക്കുപണ്ടമാണെന്ന് മനസിലായ മോഷ്ടാവ് കൈകൊണ്ട് അടിച്ച് വീഴ്ത്തി വീടിനകത്ത് കയറി ബാഗില്‍ സൂക്ഷിച്ച മാല കവര്‍ന്നു. ഭര്‍ത്താവ് ഭാസിയും രമയും മകളും മാത്രമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. സൗമ്യ ഗര്‍ഭിണിയായതിനാല്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. ഭാസി വീടിന്റെ മുകളിലെ മുറിയിലായിരുന്നു. ഭാസി ഉറക്കമെണീറ്റു വന്നപ്പോള്‍ ഭാര്യ രമ വീണുകിടക്കുന്നതാണ് കണ്ടത്. വിവരം അന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയെകുറിച്ച് അറിയുന്നത്. സ്വര്‍ണം എടുത്തശേഷം ഉപേക്ഷിച്ചെന്ന് കരുതുന്ന ബാഗ് വീടിന് സമീപത്തുനിന്ന് പൊലിസ് കണ്ടെടുത്തു. ഇരിട്ടി സി.ഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്.ഐ പി.എ ഫിലിപ്പ്, എസ്.പിയുടെ സ്‌ക്വാഡംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."