HOME
DETAILS

വീണ്ടും ആള്‍ക്കൂട്ടക്കൊല: ജാര്‍ഖണ്ഡില്‍ പച്ചക്കറി വില്‍പ്പനക്കാരന്‍ മരിച്ചു; ആക്രമണം സുബ്ഹി നിസ്‌കരിക്കാന്‍ വരുന്നതിനിടെ 

  
Abishek
December 19 2024 | 14:12 PM

Another Lynching Incident Vegetable Vendor Killed in Jharkhand

റാഞ്ചി: സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിരിക്കെ തന്നെ രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുസ് ലിംകളെ ലക്ഷ്യംവച്ച് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കൂടുന്നു. ജാര്‍ഖണ്ഡിലെ സപ്ര ജില്ലയില്‍ ആദിത്യപൂര്‍ പൊലിസ് സ്റ്റേഷന് കീഴില്‍ താമസിക്കുന്ന ശെയ്ഖ് താജുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ എട്ടിന് രാവിലെ സുബഹി നിസ്‌കരിക്കാനായി വീട്ടില്‍നിന്ന് പള്ളിയിലേക്ക് പുറപ്പെടുംവഴിയാണ് ശൈഖ് താജുദ്ദീനെ തീവ്രഹിന്ദുത്വ സംഘം വളഞ്ഞുവച്ച് മര്‍ദിച്ചത്. ഇരുമ്പുദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍കൊണ്ട് മാരകമായി മര്‍ദനമേറ്റ താജുദ്ദീന്‍ അബോധാവസ്ഥയിലായതോടെ സംഘം മടങ്ങി. സംഭവം കണ്ട നാട്ടുകാര്‍ താജുദ്ദീനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ റാഞ്ചിയിലെ രാജസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സിലേക്ക് (RIMS) മാറ്റി. ഇവിടെവച്ച് കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു.

പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, ആരോപണം നിഷേധിച്ച കുടുംബം, പതിവായി പ്രഭാതനിസ്‌കാരത്തിനായി പോകാറുള്ള ആളാണ് താജുദ്ദീനെന്നും അദ്ദേഹത്തിന്റെ മതഅടയാളങ്ങളാണ് കൊലപാതകത്തിനു പ്രേരണമയെന്നും ചൂണ്ടിക്കാട്ടി. നല്ല വിശ്വാസിയായ താജുദ്ദീന്‍ ആണ് പലപ്പോഴും പള്ളിയില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാറുള്ളതെന്ന് സഹോദര പുത്രന്‍ പറഞ്ഞു.

സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ മന്നു യാദവ്, ചെല യാദവ്, സഞ്ജയ് യാദവ്, ഗൗതം മണ്ഡല്‍ എന്നീ നാലുപേരെ അറസ്റ്റ്‌ചെയ്തു. സംഘത്തില്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ആദിത്യപൂര്‍ പൊലിസ് അറിയിച്ചു. 

രണ്ടുമാസം മുമ്പ് പള്ളി ഇമാമിനെ മര്‍ദിച്ച് കൊന്നിരുന്നു. കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. ഷിഹാബ് ഓടിക്കുകയായിരുന്ന ബൈക്ക് ഓട്ടോയില്‍ തട്ടുകയും അതിലെ യാത്രക്കാരിയായ അനിത ദേവിക്ക് പരുക്കേറ്റെന്നും ആരോപിച്ചായിരുന്നു ഇമാമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ബര്‍കദ ജില്ലയിലെ ഹസാരിബാഗിലെ മദ്‌റസയിലും പള്ളിയിലുമാണ് ഷിഹാബുദ്ദീന്‍ പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അനിതാ ദേവി, ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ബൈക്ക് ഓട്ടോയില്‍ തട്ടിയതോടെ അനിതക്ക് പരുക്കേറ്റെന്ന് ആരോപിച്ച് മഹേന്ദ്ര യാദവും രാംദേവ് യാദവും ഇമാമിനോട് തര്‍ക്കിക്കാനും മര്‍ദിക്കാനും തുടങ്ങി. നിസാര പരുക്കാണുള്ളതെന്ന് പറഞ്ഞ് അനിത തടയാന്‍ ശ്രമിച്ചെങ്കിലും സംഘ് മര്‍ദിച്ച് കൊല്ലുകയായിരുന്നു.

A vegetable vendor was brutally killed in a lynching incident in Jharkhand, sparking widespread outrage and concern over the rising incidents of mob violence in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  6 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  6 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു" : ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  6 days ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  6 days ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  6 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  6 days ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  6 days ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  6 days ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  6 days ago