HOME
DETAILS

അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തിനെതിരായ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്ക് അവകാശലംഘന നോട്ടിസ്, ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചെന്ന്  

  
Web Desk
December 20, 2024 | 4:55 AM

BJP Issues Notice Against Rahul Gandhi Over Alleged Misrepresentation of Amit Shahs Speech12

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസ് നല്‍കി ബി.ജെ.പി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഭരണഘടനാ ചര്‍ച്ചയില്‍ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ബി.ജെ.പി എംപി നിഷികാന്ത് ദുബെയാണ് സ്പീക്കര്‍ക്ക്  കത്ത് നല്‍കിത്. 


അമിത് ഷാ അംബേദ്കറെ അപാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടിസും നല്‍കി. ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ബി.ജെ.പി രാഹുലിനെതിരെ അവകാശലംഘന നോട്ടിസുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സഭാ വളപ്പില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ബി.ജെ.പി എം.പിയെ ആക്രമിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രവേശിക്കുന്നത് ബി.ജെ.പി എം.പിമാര്‍ തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ കാല്‍മുട്ടിന് പരുക്കേറ്റതായും പരാതിയുണ്ടായിരുന്നു.

The BJP has filed a notice against opposition leader Rahul Gandhi, accusing him of misrepresenting Amit Shah's speech during a debate on the Constitution. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ പട്ടാപ്പകൽ മാലപൊട്ടിക്കൽ; പാലുമായി പോയ വയോധികയെ ആക്രമിച്ച് രണ്ടംഗ സംഘം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

Kerala
  •  5 days ago
No Image

അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്

National
  •  5 days ago
No Image

ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ജനുവരിയിൽ യുഎഇയിലെത്തിയേക്കും; സൂചന നൽകി ഇലോൺ മസ്‌ക്

uae
  •  5 days ago
No Image

ലോക്ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വ്യാപക പ്രതിഷേധം; ഗവർണറുടെ നടപടിക്കെതിരെ വിമർശനം

National
  •  5 days ago
No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  5 days ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  5 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  5 days ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  5 days ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  5 days ago