HOME
DETAILS

കൊച്ചി സൈബര്‍ തട്ടിപ്പ്; മുഖ്യപ്രതി യുവമോര്‍ച്ച നേതാവ്; അറസ്റ്റ്

  
Ashraf
December 24 2024 | 14:12 PM

Kochi Cyber Fraud case police arrest Chief Accused Yuva Morcha Leader in bengal

 

കൊച്ചി/ കൊല്‍ക്കത്ത: കൊച്ചി സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശി ലിങ്കണ്‍ ബിശ്വാസിനെയാണ് കൊച്ചി സൈബര്‍ പൊലിസ് കൊല്‍ക്കത്തയില്‍വെച്ച് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി സ്വദേശിനിയില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുള്‍പ്പെടെ രാജ്യത്തെ വിവിധ കേസുകളില്‍ പ്രതിയാണിയാള്‍. മാത്രമല്ല സംഘപരിവാര്‍ സംഘടനായ യുവമോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റ് കൂടിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. 

കഴിഞ്ഞ 17നാണ് കൊച്ചി സൈബര്‍ പൊലിസ് കൊല്‍ക്കത്തയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയാ കൃഷ്ണ ഗഞ്ചില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ലിങ്കണ്‍ ബിശ്വാസിന് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നും പൊലിസ് കണ്ടെത്തി. ഇയാളെ ഉടന്‍തന്നെ കൊച്ചിയില്‍ എത്തിക്കും. അതിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തട്ടിപ്പ് കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസ് കരുതുന്നത്. 

നേരത്തെ കേരളത്തിലെ സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ കൊടുവള്ളി ഗ്യാങ്ങാണെന്ന് പൊലിസി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേര അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നാണ് ലിങ്കണ്‍ ബിശ്വാസിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

Kochi Cyber Fraud case police arrest Chief Accused Yuva Morcha Leader in bengal



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago