വയനാട് വന്യജിവി സങ്കേത്തില്‍ കടുവ കണക്കെടുപ്പ് പൂര്‍ത്തിയായി
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജിവി സങ്കേത്തില്‍ കടുവ കണക്കെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ 10 ദിവസങ്ങളിലാണ് കണക്കെടുപ്പ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കടുവകളുടെ എണ്ണം വര്‍ധിച്ചതായാണ് സൂചന. സങ്കേതത്തില്‍പെട്ട തോല്പെട്ടി, കുറിച്യാട്, ബത്തേരി, മുത്തങ്ങ എന്നീ റെയ്ഞ്ചുകളിലാണ് കണക്കെടുപ്പ് നടന്നത്. കടുവകളുടെ കാല്‍പ്പാടുകള്‍, കാഷ്ടം എന്നിവയും ക്യാമറ ട്രാപ്പുകളില്‍ നിന്നും ലഭിക്കുന്ന ചിത്രങ്ങളും പരിശോധിച്ചാണ് കടുവകളുടെ എണ്ണം നിശ്ചയിക്കുക. കടുവളുടെ എണ്ണം വനംവകുപ്പ് പുറത്തു വിട്ടിട്ടില്ലങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ കണക്കെടുപ്പില്‍ 66 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. കടുവകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയും ഇരമൃഗങ്ങളുടെ ലഭ്യതയുമാണ് കടുവകളുടെ വര്‍ധനവിന് കാരണമായി പറയുന്നത്. ഇതു കൂടാതെ വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന മുതുമല, ബന്ദിപ്പൂര്‍ എന്നീ വന്യജീവി സങ്കേതത്തില്‍ നിന്നും കടുവകള്‍ വയനാട് വന്യജീവി സങ്കേതത്തില്‍ എത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."