ഇടനിലക്കാരെ ഒഴിവാക്കി പൊതു വിതരണ ശൃംഗലയെ ശക്തിപ്പെടുത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: കേരളത്തില്‍ അഞ്ചുവര്‍ഷക്കാലം വിലക്കയറ്റമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കുത്തക വ്യപാരികളുടെ ഇടപെടലാണ് അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാക്കുന്നത്. പൊതു വിപണിയില്‍ സര്‍ക്കാര്‍ കാര്യക്ഷമമമായി ഇടപെട്ട് കൊണ്ട് ഇതിനെ നേരിടുകയാണ്. ഇടനിലക്കാരില്ലാതെ ആന്ധ്രയില്‍ നിന്നും മറ്റും അരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണകരമാവും. പൊതു കമ്പോളത്തില്‍ കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തവണ ഓണത്തിന് കേരളത്തിലുടനീളം ചന്തകള്‍ തുറന്ന് പതിമൂന്ന് ഇനം പലവ്യഞ്‌നങ്ങള്‍ ലഭ്യമാക്കുകയാണ്. സംസ്ഥാനത്ത് നഷ്ടമായ പൊതു വിതരണ ശൃംഗലയെ ശാക്തീകരിക്കുന്നത് വഴി സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. വയനാട് ജില്ലയില്‍ മാത്രം 35 കേന്ദ്രങ്ങളാണ് ഓണം ബക്രീദ് കാലത്ത് തുറക്കുക. ഭക്ഷ്യാസുരക്ഷാ നിയമം പടിപടിയായി നടപ്പാക്കുന്നതിന്റെ തുടക്കമാണിതെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖനും ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനിയും ചേര്‍ന്ന് ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. സി.എസ് സ്റ്റാന്‍ലി, പി.കെ മൂര്‍ത്തി, കെ അനില്‍കുമാര്‍, എം.സി സെബാസ്റ്റ്യന്‍, കെ രാജീവ്, കെ തങ്കച്ചന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."