കടമ്പഴിപ്പുറം മേഖലയില്‍ ഒരു പൊതു മേഖല ബാങ്ക് മാത്രം
ശ്രീകൃഷ്ണപുരം: രണ്ടു ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കടമ്പഴിപ്പുറം മേഖലയില്‍ ജനങ്ങള്‍ക്ക് ആശ്രയമായി ഒരു പൊതു മേഖല ബാങ്ക് മാത്രം. ഈ ബാങ്കില്‍ തിരക്കേറിയത് കൊണ്ട് തന്നെ ജനങ്ങള്‍ പണമിടപാടുകള്‍ക്ക് കാത്തിരുന്ന മുഷിയുകയാണ്.
കാര്‍ഷിക ലോണുകള്‍ക്കും സബ്സിഡി കള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ക്കും കാത്തിരുന്ന ഇവ ലഭിക്കാന്‍ പ്രയാസപ്പെടുന്നു.
കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരാണ് ഇവിടെയുള്ള ഭൂരിഭാഗം പേരും. തേങ്ങ, അടക്ക, റബര്‍, കുരുമുളക്, വാഴ എന്നീ കൃഷികളിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇതിനുള്ള സാമ്പത്തിക സഹായം ബാങ്ക് നല്‍കുന്നത് വൈകിയാല്‍ കഴുത്തറുക്കുന്ന സ്വകാര്യ പണമിടപാടുകളെ ഇവര്‍ ആശ്രയിക്കുകയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ, കേന്ദ്ര സബ്സിഡി, വിദ്യാഭ്യാസ ലോണ്‍, ലഘു സമ്പാദ്യ പദ്ധതി എന്നിവ ലഭിക്കണമെങ്കില്‍ അകലെയുള്ള പൊതു മേഖല ബാങ്കുകളെ ആശ്രയിക്കണം.
കടമ്പഴിപ്പുറം ജങ്ഷനില്‍ ഒരു പൊതു മേഖല ബാങ്ക് പ്രവര്‍ത്തി ക്കുന്നുണ്ടെങ്കിലും നിയന്ത്ര തീതമായ തിരക്ക് കാരണം ആവശ്യങ്ങള്‍ യഥാ സമയത്ത് നടക്കാത്തതിനാല്‍ ഒരു പൊതു മേഖല ബാങ്ക് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പൊതു യാത്ര സൗകര്യം ഇല്ലാത്ത ഉള്‍പ്രദേശത്തു ഉള്ളവരും കടമ്പഴിപ്പുറം ജങ്ഷനില്‍ നിന്ന് വളരെ അകലെയുള്ള പുലാപ്പറ്റ മേഖല നിവാസികളുമാണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."