HOME
DETAILS

ഓസ്‌ട്രേലിയക്കെതിരെ മിന്നൽ സെഞ്ച്വറി; ചരിത്രത്തിൽ രണ്ടാമനായി വരവറിയിച്ച് നിതീഷ് കുമാർ റെഡ്ഢി

  
December 28 2024 | 06:12 AM

Nithish Kumar Reddy Score Maiden  Century Against Australia

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഢി. റെഡ് ബോൾ ക്രിക്കറ്റിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആണിത്. നിലവിൽ മത്സരം മഴ മൂലം നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യ 358 റൺസിന്‌ ഏഴു വിക്കറ്റുകൾ എന്ന നിലയിലാണ്. ൧൭൬ പന്തിൽ പുറത്താവാതെ 105 റൺസ് നേടിയാണ് നിതീഷ് ക്രീസിൽ തുടരുന്നത്. പത്തു ഫോറുകളും ഒരു സിക്സുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

ഈ സെഞ്ച്വറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി എട്ടാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും നിതീഷിന് സാധിച്ചു. തന്റെ 21ാം വയസിലാണ് നിതീഷ് കുമാർ റെഡ്ഢി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് അജയ് രത്രയാണ്. 2002ൽ വെസ്റ്റ് ഇൻഡീസിനെതിരെ എട്ടാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടിയാണ് താരം ഈ നേട്ടം കൈപ്പിടിയിലാക്കിയത്. തന്റെ 20ാം വയസിലാണ് അജയ് രത്ര ഈ നേട്ടം സ്വന്തമാക്കിയത്. 

നിതീഷിനൊപ്പം വാഷിംഗ്ടൺ സുന്ദറും അർദ്ധ സെഞ്ച്വറി നേടിക്കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. 162 പന്തിൽ 50 റൺസാണ് താരം നേടിയത്. ഇരുവരും ചേർന്ന് 127 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. യശ്വസി ജെയ്‌സ്വാളും അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വിരാട് കോഹ്‌ലി 86 പന്തിൽ 36 റൺസും കെഎൽ രാഹുൽ 42 പന്തിൽ 24 റൺസും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  a day ago
No Image

കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി

Kuwait
  •  a day ago
No Image

ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും 

Kerala
  •  a day ago
No Image

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു

Kuwait
  •  a day ago
No Image

പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

Kerala
  •  a day ago
No Image

ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും

uae
  •  a day ago
No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  a day ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  a day ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  a day ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  a day ago