രോഗ വിമുക്ത പഞ്ചായത്ത് ലക്ഷ്യം ജൈവകൃഷിക്ക് കടപ്പുറം പഞ്ചായത്തില്‍ 20 ലക്ഷം രൂപ
കടപ്പുറം: രോഗ വിമുക്ത പഞ്ചായത്ത് ലക്ഷ്യം വെച്ച് ജൈവക്യഷിക്ക് കടപ്പുറം പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡന്റ് പി എം മുജീബ് പറഞ്ഞു. ഇരട്ടപ്പുഴ മഹാത്മ കലാ സാംസ്കാരിക കായിക വേദി കടപ്പുറം സാമൂഹ്യ ആരോഗ്യ കേന്ദ്രം, നഹ്റു യുവകേന്ദ്ര എന്നിവയുടെ സംംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തീരദേശ മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്നു വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
വിഷം അടിച്ചുവരുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതു വഴിയാണ് മാരകമായ പലരോഗങ്ങളും പടരുന്നത്. നമ്മള് കഴിക്കുന്ന ഭക്ഷണം വിഷവിമുക്തമാക്കാന്‍ നമുക്ക് കഴിയണം. എങ്കിലെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയൂ. അതുര സേവന രംഗത്ത് പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് . രോഗം മൂലം പ്രയാസപ്പെടുന്ന നിര്ധനരേഗികളെ വീട്ടിലെത്തി പരിചരിച്ചു വരികയാണ്. ഈ സഹായം ലഭ്യമാക്കുന്നതിന് പഞ്ചായത്തിലോ ഹെല്‍ത്ത് സെന്ററിലോ രോഗിയുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും പ്രസിഡന്റ് സൂചിപ്പിച്ചു. തീരദേശത്ത് വളര്‍ന്നു വരുന്ന മദ്യ മയക്കുമരുന്നു മാഫിയകളെ ഇല്ലായ്മ ചെയ്യാന്‍ സാമൂഹ്യ സാംസ്കാരിക മേഖലയിലെ കൂട്ടായ്മകള്‍ അനിവാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പൊലിസ്, എക്സൈസ് വിഭാഗങ്ങളുടെയും സാമൂഹ്യ , കലാ കായിക സാംസ്കാരിക സംഘടനകളുടെ സംയുക്ത യോഗം പഞ്ചായത്തടിസ്ഥാനത്തില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു. മഹാത്മ രക്ഷാധികാരി ആച്ചി ബാബു അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംസിയ തൗഫീഖ് , ഡോ: ദത്തന്, പഞ്ചായത്ത് മെമ്പര്‍ പി കെ ബഷീര്‍, റാഫി വലിയകത്ത്, മഹാത്മ പ്രസിഡന്റ് ടി കെ നബീല്‍, ജന സെക്രട്ടറി മെഹറൂഫ് , ഫാറൂഖ്, നവീന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ക്യാപില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."