HOME
DETAILS
MAL
സഊദി അറേബ്യ; പൊതുവഴികളില്‍ ഗതാഗതതടസ്സമുണ്ടാക്കുന്നവര്‍ക്ക് ഇനിമുതല്‍ കനത്ത പിഴ
Web Desk
December 29, 2024 | 11:38 AM
റിയാദ്: രാജ്യത്തെ പൊതു റോഡുകളില്‍ മനഃപൂര്‍വ്വം ഗതാഗതതടസ്സമുണ്ടാക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സഊദി അധികൃതര്‍. പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് ഫെസിലിറ്റീസ് നിയമത്തില്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ പ്രകാരമാണിതെന്ന് അധികാരികള്‍ വ്യക്തമാക്കി. ഈ നിയമപ്രകാരം സഊദി അറേബ്യയില്‍ പൊതു റോഡുകള്‍, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള ഡ്രൈനേജുകള്‍ തുടങ്ങിയവ മനഃപൂര്‍വ്വം കേടുവരുത്തുന്നതും, തടസ്സപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.
ഇത്തരം നിയമലംഘനങ്ങളുടെ കേടുപാടുകള്‍ നികത്തുന്നതിന് ചെലവാകുന്ന തുകയുടെ എഴുപത് ശതമാനം വരെ പിഴയായി ചുമത്തപ്പെടും. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതെങ്കില്‍ ഇവരില്‍ നിന്ന് സംയുക്തമായി ഈ തുക പിരിച്ചെടുക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."