വന്യജീവി ശല്യത്തില്‍ വലഞ്ഞ് കാഞ്ഞിരശ്ശേരി; നടപടികളില്ലാതെ അധികൃതര്‍
മുള്ളൂര്‍ക്കര: വന്യ ജീവികള്‍ നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ദുരതം തീര്‍ക്കുന്നത് തടയാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഭരണകൂടങ്ങള്‍ പ്രഖ്യാപിയ്ക്കുമ്പോഴും നടപടികളെടുക്കാതെ അധികൃതര്‍
വനമേഖല ഏറെയുള്ള മുള്ളൂര്‍ക്കര പഞ്ചായത്തില്‍ വന്യ ജീവി ശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല.
കൃഷിയിടങ്ങള്‍ തരിശിടേണ്ട അവസ്ഥ സംജാതമാകുമ്പോഴും ഒന്നും ചെയ്യാതെ വനപാലകര്‍ കയ്യും കെട്ടിയിരിക്കുന്നതായി ആരോപണമുയരുന്നു.
കണ്ണംപാറ, കാഞ്ഞിരശ്ശേരി, ഇരുന്നിലം കോട് മേഖലയിലാണ് വന്യ ജീവി ശല്യം ഏറേയും . നേന്ത്രവാഴ, കൂര്‍ക്ക, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയോടൊപ്പം പച്ചക്കറിയും വന്യജീവികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.
പന്നി കൂട്ടങ്ങളും കുരങ്ങുകളുമാണ് ഏറെയും ദുരിതം സൃഷ്ടിയ്ക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ ഏക്കര്‍ കണക്കിന് പാടശേഖരത്തെ നെല്‍കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.
നടീല്‍ കഴിഞ്ഞ പാടശേഖരങ്ങളില്‍ കിടന്നുരുണ്ട് നട്ടുപിടിപ്പിച്ച നെല്‍ ചെടികളും യന്ത്രനടീലിന് തയാറാക്കിയ ഞാറ്റടിയും നശിപ്പിച്ചു.
തെങ്ങുകളിലാണ് കുരങ്ങന്മാരുടെ വിഹാരം. നാളികേരവും ഇളനീരും വലിയ തോതില്‍ നശിപ്പിക്കുകയാണ്. നേന്ത്രകായകളും പച്ചക്കറി കൃഷിയുമൊക്കെ കുരങ്ങ് ഭീതിയിലാണ്.
നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."