HOME
DETAILS

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

  
December 31, 2024 | 9:20 AM

Aster Guardians Global Nursing Award 2025 Now Open for Applications

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരാഗ്യപരിപാലന രംഗത്തിന് അവര്‍ നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഈ ആഗോള പുരസ്‌ക്കാരം.  

രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അവരുടെ അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്സിങ്ങ് നേതൃപാഠവം, നഴ്‌സിങ്ങ്് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നുതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ നഴ്‌സുമാര്‍ക്ക് അപേക്ഷയില്‍ വിശദീകരിക്കാം. ഒരു പ്രൈമറി മേഖലയിലും, രണ്ട് സെക്കണ്ടറി മേഖലകളിലും നടത്തിയ പ്രയത്‌നങ്ങള്‍ നഴിസുമാര്‍ക്ക് പ്രതിപാദിക്കാം.    

ലഭിച്ച എല്ലാ അപേക്ഷകളും ഒരു സ്വതന്ത്ര ജൂറിയുടെയും ഒരു ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് എല്‍എല്‍പി (EY) യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി അതില്‍ നിന്നും മികച്ച 10 പേരെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസം അന്തിമ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.  

'ആഗോള നഴ്സിങ്ങ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഓരോ പതിപ്പും പ്രതിരോധശേഷിയുടെയും നവീകരണത്തിന്റെയും പരിചരണത്തിന്റെയും അസാധാരണമായ കഥകള്‍ വെളിപ്പെടുത്തുന്നതാണ്, ഇത് നഴ്‌സിങ്ങ് സമൂഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ബഹുമാനിക്കുന്നത് തുടരാന്‍ പ്രചോദിപ്പിക്കുന്നതാണെന്നും ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

The Aster Guardians Global Nursing Award 2025 is now accepting applications from nursing professionals worldwide, with the winner receiving a prestigious award and a cash prize of $250,000.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരണം: ഡൽഹി സ്ഫോടനത്തിൽ അപലപിച്ച് പിണറായി വിജയൻ

Kerala
  •  a day ago
No Image

യുദ്ധക്കെടുതിയിൽ മരണപ്പെട്ട പ്രതിശ്രുത വധുവിന്റെ വിവാഹ വസ്ത്രം കത്തിച്ച് സിറിയൻ യുവാവ്; വൈറലായി വികാര നിർഭരമായ വീഡിയോ

International
  •  a day ago
No Image

രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

National
  •  a day ago
No Image

ചെന്നൈ നോട്ടമിട്ട സഞ്ജുവിനെ റാഞ്ചാൻ പഞ്ചാബ് കിങ്‌സ്; വമ്പൻ അപ്‌ഡേറ്റുമായി അശ്വിൻ

Cricket
  •  a day ago
No Image

ഒമാൻ പൊതുമാപ്പ്: സമയപരിധി ഡിസംബർ 31-ന് അവസാനിക്കും; നിയമലംഘകർ ഉടൻ വിസ സ്റ്റാറ്റസ് സ്ഥിരപ്പെടുത്തണമെന്ന് പൊലിസ്‌

oman
  •  a day ago
No Image

കാസർകോഡിൽ വീടിന് നേരെ വെടിവെച്ച സംഭവം; ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താൽ വെടിവെച്ചത് 14കാരനായ മകനെന്ന് പൊലിസ്

Kerala
  •  a day ago
No Image

യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്‌

uae
  •  a day ago
No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  a day ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  a day ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  a day ago