HOME
DETAILS

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

  
Web Desk
December 31, 2024 | 1:55 PM

minister-pinarayivijayan-statement about wayanad-rehabilitation

തിരുവനന്തപുരം: വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് കൂടിക്കാഴ്ച.

പ്രതിപക്ഷവും, കര്‍ണാടക സര്‍ക്കാരും ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ തുടര്‍ സഹായ സാധ്യതകള്‍ തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി നേരിട്ട് കാണും. പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, DYFI പ്രതിനിധികള്‍ അടക്കം എല്ലാവര്‍ക്കും ക്ഷണമുണ്ട്. ഒരു വീട് വാഗ്ദാനം ചെയ്തവരെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. 

അതി തീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സഹായം ലഭിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും. UN അടക്കമുള്ള വിദേശ സംഘടനകളില്‍ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  8 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  8 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  8 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  8 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, മരണം 11 ആയി

National
  •  8 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  8 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  8 days ago