HOME
DETAILS
MAL
തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി
backup
September 02 2016 | 14:09 PM
ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മിഷന് ദേശീയ പാര്‍ട്ടി പദവി നല്കി. അംഗീകാരത്തിനായി പത്തുവര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളോ രണ്ടു പൊതുതെരഞ്ഞെടുപ്പുകളോ പരിഗണിക്കാമെന്ന പുതിയ തീരുമാനമാണ് തൃണമൂലിന് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കാന്‍ സഹായകരമായത്.
നിലവില്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂലിന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചിരുന്നു.
നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട്, അല്ലെങ്കില്‍ ലോക്സഭയില്‍ ആകെയുള്ളതിന്റെ രണ്ടു ശതമാനം സീറ്റുകള്‍ അതുമല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്നിവയാണ് നിലവില്‍ ദേശീയ പാര്‍ട്ടി അംഗീകാരത്തിനുള്ള നിബന്ധനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."