കേരളം കണ്ടത് ധാര്‍ഷ്ട്യത്തിന്റെ 100 ദിനങ്ങള്‍: യൂത്ത്‌ലീഗ്
തൊടുപുഴ: കഴിഞ്ഞ 100 ദിവസങ്ങളായി കേരളം കണ്ടുവരുന്നത് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി ഭരണമാണെന്നും സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രതീക്ഷകള്‍ അസ്ഥാനത്തായെന്നും യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ.എസ് സിയാദ് പ്രസ്താവിച്ചു.
തൊടുപുഴയില്‍ യൂത്ത്‌ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വഞ്ചനാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിടിപ്പില്ലാത്ത മന്ത്രിമാരും പിന്തിരിപ്പന്‍ മുഖ്യമന്ത്രിയുമാണ് കേരളത്തിനുള്ളത്.
പ്രകടന പത്രിക വെറും ജല്‍പനങ്ങളായിരുന്നുവെന്ന് സഖാക്കള്‍ തന്നെ അടക്കം പറയുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി എച്ച് സുധീര്‍, നിയോജകമണ്ഡലം പ്രസിഡന്റ് പി.എന്‍ നൗഷാദ്, ജന. സെക്രട്ടറി നിസാര്‍ പഴേരി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിഷേധ മാര്‍ച്ചിനും ധര്‍ണ്ണക്കും മുനിസിപ്പല്‍ പ്രസിഡന്റ് അന്‍സാരി മുണ്ടക്കല്‍, ജന. സെക്രട്ടറി ഫസലുല്‍ഹഖ്, ഭാരവാഹികളായ വി എം ജലീല്‍, സി കെ അന്‍വര്‍, പി ഇ ഷിഹാബ്, എം എ ഷിഹാബ്, ഒ.ജെ അബു, മുഹമ്മദ് ഷെഹിന്‍ഷാ, അജ്‌നാസ് കെ എം, റിയാസ് പടിപ്പുര, നസീര്‍ സി എ, അജ്‌നാസ് വി എ, അജാസ് ചിലവ്, റിയാസ് പുതിയകുന്നേല്‍, ഫൈസല്‍ വാരികോടന്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."