HOME
DETAILS

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

  
Web Desk
January 04, 2025 | 4:12 PM

Missing Kerala Man Found in Goa After 6-Day Search

പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി. ആറ് ദിവസത്തെ തിരിച്ചിലിനൊടുവിൽ ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഗോവ പൊലിസ് കസ്റ്റഡിയിലെടുത്തു. വിനോദ സഞ്ചാരികളായ മലയാളികളാണ് കുട്ടിയെ കണ്ടെത്തിയത്.

ഡിസംബർ 30 ന് രാവിലെയാണ് 15 കാരിയെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ വച്ച് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലിസിൽ അറിയിച്ചെങ്കിലും, കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. അതേസമയം പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലിസിന് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലെന്നതും കേസന്വേഷണത്തിന് വെല്ലുവിളിയായി. 

A 15-year-old boy from Vallapuzha, Kerala, who went missing six days ago, has been found safe in Goa, bringing relief to his family and search teams.

ജില്ലാ പൊലിസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ എന്നിവരടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് കേസ് അന്വേഷിച്ചത്. ഈ നിർണായക ഘട്ടത്തിലാണ് ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ രേഖാ ചിത്രം പുറത്തുവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഇന്ത്യക്കാർ മരിച്ചു; എല്ലാവരും ഹൈദരാബാദ് സ്വദേശികൾ

Saudi-arabia
  •  6 days ago
No Image

എസ്‌ഐആർ ജോലി ഭാരം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു; സൂപ്പർവൈസർക്കെതിരെ ആത്മഹത്യ കുറിപ്പ്

National
  •  6 days ago
No Image

ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; പൊലിസ് വീഡിയോകൾ കണ്ടെടുത്തു, 4 പേർ അറസ്റ്റിൽ

crime
  •  6 days ago
No Image

ബിഹാറിലെ തകർച്ച: ആര്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം; ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിൽ കലഹം, മൂന്നു പെൺമക്കൾ വീട് വിട്ടു

National
  •  6 days ago
No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  6 days ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  6 days ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  6 days ago
No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  6 days ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  6 days ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  6 days ago