HOME
DETAILS

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

  
January 05, 2025 | 2:59 AM

Separate block for heterosexuals in jail

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ഭിന്നലിംഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കുന്നു.  ഇതു സംബന്ധിച്ച് ജയിൽ വകുപ്പ് സർക്കാരിന് നിർദേശം നൽകി.  സംസ്ഥാനത്ത് ഭിന്നലിംഗക്കാരിൽ  നിന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഭിന്നലിംഗക്കാരുടെ ഇടയിൽ കുറ്റവാളികളുടെ എണ്ണം കൂടിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ജയിൽ വകുപ്പ് സർക്കാരിന് മുന്നിൽ പ്രത്യേക ബ്ലോക്ക് വേണമെന്ന നിർമദശം വച്ചത്. നിലവിൽ ഒരാൾ മാത്രമാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്.  

സംസ്ഥാനത്തെ 58 ജയിലുകളിൽ പാലക്കാട് ജില്ലാ ജയിൽ, എറണാകുളം ജില്ലാ ജയിൽ, തിരുവനന്തപുരം സബ് ജയിൽ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ ഭിന്നലിംഗക്കാർക്കായി ജയിൽ ബ്ലോക്കുകളോ സെല്ലുകളോ ഉള്ളത്. നിർദേശപ്രകാരം വിയ്യൂർ, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വനിതാ ജയിലുകളിൽ ട്രാൻസ്‌വുമണുകൾക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കും. വനിതാ ഉദ്യോഗസ്ഥർക്കാണ് ഇവരുടെ മേൽനോട്ട ചുമതല നൽകുക. ഒരു ജില്ലയിലെ ഒരു ജയിലിലെങ്കിലും ഭിന്നലിംഗക്കാർക്കായി പ്രത്യേക ബ്ലോക്കുകൾ സ്ഥാപിക്കാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം.

ഭിന്നലിംഗക്കാരെ പാർപ്പിക്കാൻ കഴിയുന്ന ജയിലുകൾ ആദ്യം കണ്ടെത്തി പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം.ഭിന്നലിംഗക്കാരായ തടവുകാരെ പ്രത്യേക സെല്ലുകളിൽ പാർപ്പിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തലിനും ലൈംഗികാതിക്രമത്തിനും വിധേയരാകാനുള്ള സാധ്യതയുണ്ടെന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 

പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്‌നം പോലുള്ള അനിഷ്ട സംഭവളോ ഉണ്ടായാൽ ഭിന്നലിംഗക്കാരെ എവിടെ കൊണ്ടുപോകും? അവരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജയിലുകളിൽ പാർപ്പിക്കാനാവില്ല. അതിനാണ് അവർക്കായി പ്രത്യേക ജയിൽ ബ്ലോക്കുകളോ സെല്ലുകളോ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.

ഭിന്നലിംഗക്കാരായ തടവുകാരെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളുകളെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥർക്കായി റിഫ്രഷർ കോഴ്‌സുകളും വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. ഓരോ വർഷവും ഇത്തരം കോഴ്‌സുകൾ നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  19 days ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  19 days ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  19 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  19 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  19 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  19 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  19 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  19 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  19 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  19 days ago