HOME
DETAILS

ടെസ്റ്റ് കളിക്കാൻ എല്ലാ താരങ്ങളും ഇനി ചെയ്യേണ്ട കാര്യം അതാണ്: നിർദ്ദേശവുമായി ഗംഭീർ

  
Sudev
January 05 2025 | 06:01 AM

gautham gambhir talks the Indian players should play domestic cricket

സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1നാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഓസിട്രേലിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുകയും ഇന്ത്യ പുറത്താവുകയും ചെയ്തു. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 

ഈ തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീർ. താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നാണ് ഗംഭീർ പറഞ്ഞത്. ഇതിനു പുറമെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരെക്കുറിച്ചും ഗംഭീർ സംസാരിച്ചു. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്. 

'എല്ലാവരും ടീമിനൊപ്പം ലഭ്യമാണെങ്കിൽ എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് റെഡ് ബോൾ ക്രിക്കറ്റ് കളിക്കാനുള്ള പ്രതിബദ്ധതയുണ്ടെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം. ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും മികച്ചത് എന്താണെന്ന് കോഹ്‌ലിയും രോഹിത്തും തീരുമാനിക്കും. ഡ്രസ്സിംഗ് റൂം എപ്പോഴും സന്തോഷത്തോടെ നിലനിൽക്കണം. അതിനായി ഞാൻ എല്ലാവരോടും സത്യസന്ധനും നീതിയും പുലർ ഗംഭീർ പറഞ്ഞു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ്. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ്‌ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക. ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ  ഫെബ്രുവരി 12  വരെയും നടക്കും. ഇത് കഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ കളിക്കുക. ടൂർണമെന്റിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  27 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago