HOME
DETAILS

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്തു

  
January 05 2025 | 08:01 AM

protest-in-nilambur-forest-office

മലപ്പുറം: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. പി വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. 

നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ചുതകര്‍ക്കുകയായിരുന്നു. കസേരകളും വാതിലും തകര്‍ത്തു. ആവര്‍ത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം. 

ഇന്ന് ഞായറാഴ്ചയായതിനാല്‍ ഡി.എഫ്.ഓഫീസില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ കയറുകയായിരുന്നു. 

നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചു വയസുകാരന്‍ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. മണിയുടെ മകന്‍ മനുകൃഷ്ണ ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മണിയെ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  10 days ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  10 days ago
No Image

അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  10 days ago
No Image

'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്

Kerala
  •  10 days ago
No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  10 days ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  10 days ago
No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  10 days ago
No Image

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി

Kerala
  •  10 days ago
No Image

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ

Kerala
  •  10 days ago
No Image

കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്

Kuwait
  •  10 days ago