HOME
DETAILS

ഖത്തറില്‍ പിഎസ്ജിയുടെ പട്ടാഭിഷേകം; മൊണാക്കോയെ തോല്പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്

  
Shaheer
January 06 2025 | 10:01 AM

PSG coronation in Qatar Defeated Monaco by a one-sided goal

ഖത്തര്‍: 2025 ന് രാജകീയ തുടക്കം കുറിച്ച് പാരീസ് സെന്റ് ജെര്‍മെയ്ന്‍. ഏകപക്ഷീയമായ ഒരു ഗോളിന് മൊണാക്കോയെ തറപറ്റിച്ചാണ് പിഎസ്ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് പിഎസ്ജി ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്. ആകെ പതിമൂന്നാം തവണയാണ് പിഎസ്ജി കിരീടം നേടുന്നത്.

കളിയുടെ ഫലം ഞങ്ങളുടെ ആധിപത്യത്തെയാണ് സൂചിപ്പിക്കുനന്ത്, പിഎസ്ജി കോച്ച് ലൂയിസ് എന്റിക് പറഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായിരുന്ന 974 സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു കലാശപ്പോരാട്ടം. കളിയുടെ മുഴുവന്‍ സമയവും ഗോള്‍രഹിതമായപ്പോള്‍ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ പിഎസ്ജി താരം ഉസ്മാനെ ഡെംബലെയാണ് വിജയ ഗോള്‍ നേടിയത്.

കളിയില്‍ ഉടനീളം പിഎസ്ജിയുടെ മധ്യനിര ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ നേടുന്നതില്‍ മുന്നേറ്റനിര പരാജയപ്പെടുകയായിരുന്നു. മൊറോക്കന്‍ താരം അഷ്‌റഫ് ഹാക്കിമിയും ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍ക്വിനോസും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു.

അതേസമയം ശക്തമായ മിന്നല്‍ പിണരുകളിലൂടെ എതിര്‍ ഗോള്‍മുഖത്ത് അപകടം സൃഷ്ടിക്കാന്‍ മൊണാക്കോക്ക് കഴിഞ്ഞെങ്കിലും ഗോള്‍ നേടാനായില്ല. ശക്തമായ പ്രതിരോധത്തിലൂടെ പിഎസ്ജി വിജയം നേടിയെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  a day ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  a day ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  a day ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  a day ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  a day ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  a day ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  a day ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  a day ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 days ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 days ago