HOME
DETAILS

നിങ്ങള്‍ക്ക് ഉറക്കം കുറഞ്ഞുവരുന്നുണ്ടോ...?  ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സുഖമായി തന്നെ ഉറങ്ങാം

  
Web Desk
January 09 2025 | 06:01 AM

Are you getting sleepy

ഉറക്കം കുറവുളളവരായി പല ആളുകളുമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ തള്ളിവിട്ടേക്കാവുന്നതുമാണ്. ഒപ്പം ക്ഷീണവും ദഹനപ്രശ്‌നങ്ങളും ശ്രദ്ധക്കുറവും തലവേദനയും പിന്നെ പറയണ്ട, ആ ദിവസം മുഴുവനും നമുക്ക് മരവിപ്പാവും.  മാറിമാറിവരുന്ന ഈ മാനസികാവസ്ഥയില്‍ നമുക്ക് സങ്കടവും വിഷമവുമൊക്കെ വരുകയും ചെയ്യും.

 ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് അനുഭവപ്പെടാവുന്നതാണ്. ആസ്തമ, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയൊക്കെ ഉറക്കക്കുറവിന് കാരണമാവാം. മാത്രമല്ല, അമിതമായ സമ്മര്‍ദ്ദവും വിഷാദവും ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥകളും പലരിലും ഉറക്കക്കുറവിന് കാരണമാവാറുണ്ട്.

ഉറക്കക്കുറവ് പരിഹരിക്കാനായി ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ദിനചര്യ പിന്തുടരുകയും നിത്യജീവിതത്തിലെ കാര്യങ്ങള്‍ അടുക്കോടെ ചിട്ടയോടെ ചെയ്യാന്‍ ശ്രമിക്കുകയും വേണം. തീരെ ഉറക്കമില്ലാത്തവരാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ചികിത്സാരീതികള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

 ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നിര്‍ബന്ധമായും ശീലമാക്കുക. കഴിയുന്നതും ഉറങ്ങുന്നതിനു അഞ്ചോ ആറോ മണിക്കൂര്‍ മുന്‍പായി വ്യായാമം ചെയ്യുന്നതായിരിക്കും നല്ലത്. രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ ലഘുവായും ധാരാളം പ്രോട്ടീന്‍ അടങ്ങിയതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. 

 

urakk 11.jpg

ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എണ്ണ തേച്ചുകുളിക്കുന്നത് വളരെ ഗുണം ചെയ്യും. എന്നാല്‍ തിരക്കുള്ള നമ്മുടെ ജീവിത രീതിയില്‍ പലരെ സംബന്ധിച്ചും നിത്യേനയുള്ള എണ്ണ തേച്ചുകുളി ബുദ്ധിമുട്ടുമാണ്. എന്നാല്‍ എല്ലാദിവസവും  എണ്ണ ഉപയോഗിച്ച് ഉള്ളം കാലില്‍ ചെറുതായി മസാജ് ചെയ്യുന്നത് പതിവാക്കാന്‍ എല്ലാവര്‍ക്കും സമയം കിട്ടുന്നതാണ്.

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇങ്ങനെ ചെയ്താല്‍ നന്നായി ഉറങ്ങാനും കഴിയും. ഉറങ്ങാനും ഒരു കൃത്യത വയ്ക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാന്‍ ശ്രമിക്കുക. മാത്രമല്ല, കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പു തന്നെ മൊബൈലും  ലാപ്‌ടോപ്പും ടിവി പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുമെല്ലാം മാറ്റിവയ്ക്കാന്‍ മറക്കാതിരിക്കുക. ഇവയെല്ലാം ഉറക്കത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നവയാണ്. 

 

 

Many people suffer from sleep deprivation, which can lead to various health issues. Lack of sleep can cause fatigue, digestive problems, difficulty concentrating, headaches, and an overall feeling of exhaustion throughout the day. This fluctuating mental state can also bring about feelings of distress and frustration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

crime
  •  a day ago
No Image

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന്് 1.5 ലക്ഷം പിഴ

Kerala
  •  a day ago
No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ

National
  •  a day ago
No Image

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

Kerala
  •  a day ago
No Image

ഗുണ്ടാവിളയാട്ടം കൊണ്ട് പൊറുതിമുട്ടി ഒരു രാജ്യം; കൊല്ലപ്പെട്ടത് 1,000-ലധികം പേർ, ഒടുവിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

International
  •  a day ago
No Image

കോഴിക്കോട് വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ ചിക്കന്‍ കഴുകാനെടുത്തപ്പോള്‍ നിറയെ പുഴു;  ആരോഗ്യവകുപ്പ് കട അടപ്പിച്ചു

Kerala
  •  a day ago
No Image

100 മിനിറ്റിൽ 10 മിനിറ്റിലേക്ക് യാത്രാ സമയം ചുരുങ്ങും; എന്നിട്ടും ഇറ്റലി-സിസിലി പാലം ജനം എതിർക്കുന്നതെന്തിന്?

International
  •  a day ago