HOME
DETAILS

തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ

  
Web Desk
January 10, 2025 | 3:14 AM

Andhra Pradesh Government Orders Judicial Probe into Tirupati Temple Accident

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ ആന്ധ്രാ സർക്കാർ. തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിനിരയായവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവരായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ആറ് പേരാണ് മരിച്ചത്. പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മലയും മരിച്ചവരിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ ടിക്കറ്റിനായി തടിച്ചുകൂടിയിരുന്നത്. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.

തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് നിലത്ത് വീണുപോയവരാണ് മരണപ്പെട്ടത്. തിരക്കില്‍ നിരവധി ഭക്തര്‍ക്കാണ്  ശ്വാസതടസം അനുഭവപ്പെട്ടത്. പൊലിസും ക്ഷേത്ര സമിതിയും തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഭക്തർ ആരോപിക്കുന്നത്. പരുക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ എത്തിച്ചു. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയിരുന്നു.

The Andhra Pradesh government has announced a judicial inquiry into the recent accident at the Tirupati temple.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago