HOME
DETAILS

ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ; 24ാം വർഷവും ഫുട്ബോൾ ലോകം കീഴടക്കി

  
Sudev
January 10 2025 | 05:01 AM

cristaino ronaldo become the first player to score continues 24 years

റിയാദ്: 2025ലും തന്റെ ഗോളടിമികവ് ആവർത്തിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സഊദി പ്രൊ ലീഗിൽ അൽ അഖ്ദൗദിനെതിരെയുള്ള മത്സരത്തിലാണ് റൊണാൾഡോ ഗോൾ നേടിയത്. മത്സരത്തിന്റെ 42ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു റൊണാൾഡോ. ഈ ഗോൾ നേടിയതിനു പിന്നാലെ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാൻ പറ്റാത്ത ചരിത്രനേട്ടത്തിലേക്കാണ് റൊണാൾഡോ നടന്നുകയറിയത്. 

തുടർച്ചയായി 24 വർഷങ്ങളിലും ഗോൾ നേടുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. 2002ൽ തുടങ്ങിയ റൊണാൾഡോയുടെ ഗോളടിമേളം ഇപ്പോൾ 2025ലും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. പോർച്ചുഗീസ് ക്ലബായ സ്‌പോർട്ടിംഗ് ലിസ്ബണിനൊപ്പം ആണ് റൊണാൾഡോ തന്റെ ഗോൾ യാത്രക്ക് തുടക്കം കുറിച്ചത്. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകൾക്ക് വേണ്ടിയും റൊണാൾഡോ ഗോളുകൾ അടിച്ചുകൂട്ടി. തന്റെ ഈ ഗോളടി മികവ് ഇപ്പോൾ അൽ നസറിലാണ് എത്തിനിൽക്കുന്നത്.

ക്ലബ്ബുകൾക്ക് വേണ്ടി മാത്രമല്ല തന്റെ ജന്മനാടായ പോർച്ചുഗലിന് വേണ്ടിയും ഗോളടിയിൽ മുന്നിൽ തന്നെയാണ് റൊണാൾഡോ. പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ് റൊണാൾഡോ. ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന്, വേണ്ടി ഇതുവരെ 917 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ൮൩ ഗോളുകൾ കൂടി നേടാൻ റൊണാൾഡോക്ക് സാധിച്ചാൽ 1.000  ഗോളുകൾ എന്ന നാഴികകളിലേക്കും റൊണാൾഡോക്ക് കാലെടുത്തുവെക്കാൻ സാധിക്കും 

ജനുവരി 17ന് അൽ താവൂണിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. വരാനിരിക്കുന്ന മത്സരങ്ങളിലും റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നും ഗോളുകൾ പിറക്കുമെന്നുതന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  18 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  18 hours ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  18 hours ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  18 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  18 hours ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  19 hours ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  19 hours ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  19 hours ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  19 hours ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  19 hours ago