HOME
DETAILS

കൊച്ചിയില്‍ കറങ്ങാന്‍ ഇനി 'മെട്രോ കണക്റ്റ്': അഞ്ച് കിലോമീറ്റര്‍ എസി യാത്രയ്ക്ക് 20 രൂപ മാത്രം

  
Web Desk
January 12 2025 | 02:01 AM

kochi metro to metro electric bus

ഇനി 20 രൂപയുണ്ടെങ്കില്‍ കൊച്ചി ചുറ്റിക്കാണാം. വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വീസ് അടുത്ത ആഴ്ച ആരംഭിക്കും.കൊച്ചി നഗരത്തിലൂടെ നടക്കുന്ന പരീക്ഷണയോട്ടം പൂര്‍ത്തിയായി. 

ആലുവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട്-എം ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കലക്ട്രേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. 

ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസിലെ യാത്ര നിരക്ക്. 

കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്. 

 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടാവുക. ഡിജിറ്റല്‍ പേമെന്റ് വഴിയാണ് ടിക്കറ്റിംഗ്. യുപിഐ വഴിയും റുപേ ഡെബിറ്റ് കാര്‍ഡ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ വഴിയും പേമെന്റ് ചെയ്യാനും ടിക്കറ്റ് എടുക്കാനും സാധിക്കും.

 എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കലക്ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  19 hours ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  19 hours ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  19 hours ago
No Image

'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത് 

International
  •  20 hours ago
No Image

'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  20 hours ago
No Image

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്

Cricket
  •  20 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി

Kerala
  •  20 hours ago
No Image

മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം

Kerala
  •  21 hours ago
No Image

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം 

qatar
  •  21 hours ago
No Image

അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന

Kerala
  •  21 hours ago