HOME
DETAILS

5 സിക്സറുകളിൽ ചരിത്രം പിറക്കും; ഇന്ത്യക്കാരിൽ രണ്ടാമനാവാൻ സൂര്യകുമാർ കളത്തിലിറങ്ങുന്നു

  
January 12 2025 | 06:01 AM

suryakumar yadav need 5 six to complete 150 sixes in international t20

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തിൽ അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് ഇന്ത്യ കളിക്കുക. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ഈ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഈ പരമ്പരയിൽ ഇന്ത്യൻ ട്വന്റി ട്വന്റി ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ നേട്ടമാണ്. പരമ്പരയിൽ അഞ്ചു സിക്സുകൾ കൂടി നേടാൻ സൂര്യകുമാർ യാദവിന്‌ സാധിച്ചാൽ ഇന്റർനാഷണൽ ടി-20യിൽ 150 സിക്സുകൾ എന്ന നേട്ടത്തിലേക്ക് നടന്നുകയറാം. നിലവിൽ 78 ടി-20 മത്സരങ്ങളിൽ നിന്നും 145 സിക്സുകളാണ് സൂര്യകുമാർ നേടിയിട്ടുള്ളത്. 

150 സിക്സുകൾ പൂർത്തിയാക്കിയാൽ ട്വന്റി ട്വന്റിയിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറാനും സൂര്യക്ക് സാധിക്കും. ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യൻ താരം രോഹിത് ശർമ്മ മാത്രമാണ്. 159 മത്സരങ്ങളിൽ നിന്ന് 205 സിക്സറുകളാണ് രോഹിത് അടിച്ചെടുത്തത്. 

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി , രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-20-03-2025

PSC/UPSC
  •  3 days ago
No Image

ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാ​ഗസിൻ

latest
  •  4 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ

Kerala
  •  4 days ago
No Image

ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍

uae
  •  4 days ago
No Image

കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം

Kerala
  •  4 days ago
No Image

കോഴിക്കോട്; പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; നാലുപേർക്കെതിരെ കേസ്

Kerala
  •  4 days ago
No Image

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്

uae
  •  4 days ago
No Image

ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ

National
  •  4 days ago
No Image

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്

International
  •  4 days ago