HOME
DETAILS

'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'​'നിതേഷ് റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നത്- ശശി തരൂർ

  
Farzana
January 12 2025 | 09:01 AM

Shashi Tharoor Criticizes Maharashtra Ministers Remark on EVMs Defends Indias Secular Ideals

മുംബൈ: ഇ.വി.എമ്മിന്റെ മുഴുവൻ രൂപത്തെ കുറിച്ചുള്ള മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനക്കെതിരെ ശശി തരൂർ എം.പി. ഇ.വി.എമ്മിന്റെ ഫുൾഫോം 'എല്ലാ വോട്ടുകളും മുല്ലകൾക്കെതിരെ'​'-എന്നാണെന്ന റാണെയുടെ പ്രസ്താവന  ഞെട്ടിക്കുന്നതാണെന്ന് തരൂർ ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങൾ​ ഞെട്ടിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പാഠം നമ്മുടെ രാജ്യത്തുള്ളവർ ശരിക്കു മനസിലാക്കണം. മതമാണ് ദേശീയതയുടെ അടിസ്ഥാനം എന്ന് പറഞ്ഞവർ പാകിസ്താനുണ്ടാക്കി. മഹാത്മാഗാന്ധി മുതലുള്ളവർ പോരാടിയത് നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. ഞങ്ങൾ എല്ലാവർക്കുമായി ഒരു രാജ്യം സൃഷ്ടിക്കും. എല്ലാവർക്കുമായി ഒരു ഭരണഘടന എഴുതിത്തയാറാക്കും. എല്ലാവരും തുല്യാവകാശത്തോടെ ഇവിടെ ജീവിക്കും.''-ശശി തരൂർ പറഞ്ഞു.

ആളുകൾ ഏതെങ്കിലും ഒരു സമുദായത്തെ തിരഞ്ഞെടുക്കുന്നത് തന്നെ തെറ്റാണ്. നാമെല്ലാം ഇന്ത്യയിലെ തുല്യ അവകാശങ്ങളുള്ള പൗരൻമാരാണ്. നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാനുള്ള ഒരേയൊരു അടിസ്ഥാനവും അതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെയായിരുന്നു ഇ.വി.എമ്മുകളെ കുറിച്ചുള്ള റാണെയുടെ പരാമർശം. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പ്രതിപക്ഷം ഇ.വി.എമ്മുകളെയാണ് കുറ്റപ്പെടുത്തുന്നത്. ഇ.വി.എമ്മുകളിലെ ഫലം നമുക്ക് അനുകൂലമായിരുന്നു. അതായത്, എല്ലാ വോട്ടുകളും മുല്ലകൾക്കെതിരായി.മഹാരാഷ്ട്രയിൽ കാവി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. സംസ്ഥാനത്ത് ഹിന്ദുത്വ സർക്കാർ നിലവിലുണ്ട്.ജനുവരി 12ന് വിശാൽഗഡിൽ ഉത്സവ പരിപാടി നടത്താൻ ഞങ്ങൾ അനുവദിക്കില്ല -റാണെ പറഞ്ഞു.

 അങ്ങേ അറ്റം വിദ്വേഷം നിറഞ്ഞതായിരുന്നു റാണെയുടെ പ്രസം​ഗം. ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുന്ന എല്ലാവരെയും ഞങ്ങൾ സംരക്ഷിക്കും... ദേശീയ ഗാനം ആലപിക്കും. ഇത് ഹിന്ദുക്കളുടെ നാടാണ്, അതിനാൽ ഞങ്ങളുടെ മുൻഗണന ഹിന്ദു താൽപര്യത്തിനാണ്. 'ഭായിചാര' പോലുള്ള വാക്കുകൾ പാക്കിസ്ഥാനിൽ ഉപയോഗിക്കണം. പൂജകൾ ചെയ്യാൻ മാത്രം രണ്ടു വട്ടം ആലോചിക്കേണ്ടി വന്നാൽ നമ്മൾ ഹിന്ദു രാഷ്ട്രത്തിലാണോ ജീവിക്കുന്നതെന്ന ചോദ്യം ഉയരും. മതേതരത്വം എന്ന വാക്ക് കോൺഗ്രസ് തകർത്തു. ഒരു ഹിന്ദു എന്ന നിലയിൽ നമുക്ക് വ്യക്തമായ നിലപാടും പ്രത്യയശാസ്ത്രവും ഉണ്ടായിരിക്കണം. ഞാൻ ഹിന്ദുവോട്ടുകൾ കൊണ്ടാണ് എം.എൽ.എ ആയതെന്നും റാണെ പറഞ്ഞിരുന്നു.

 

hashi Tharoor MP has strongly criticized Maharashtra Minister Nitesh Rane's controversial statement about the full form of EVMs (Electronic Voting Machines). Tharoor condemned Rane's remarks, emphasizing India's secular values and the importance of equality and unity, referencing the struggle for freedom by leaders like Mahatma Gandhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  a day ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  a day ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  a day ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  a day ago
No Image

ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  a day ago
No Image

ഇന്ത്യക്കാര്‍ക്ക് ഇനി പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാതെ തന്നെ യുഎഇ ഗോള്‍ഡഡന്‍ വിസ; 23 ലക്ഷം രൂപയ്ക്ക് ലൈഫ്‌ടൈം റെസിഡന്‍സി

uae
  •  a day ago
No Image

അതിവേഗം കുതിക്കുന്ന ദുബൈയിലെ വ്യവസായം; പ്രവാസികള്‍ക്കും പ്രിയങ്കരം ഈ ഭക്ഷണപ്പെരുമ

uae
  •  a day ago